ഇരിങ്ങാലക്കുടയിൽ ‘നാട്യസൗരഭം’ – കൂടിയാട്ട ആസ്വാദനക്കളരിക്ക് സെപ്റ്റംബർ 4-ന് തുടക്കമാകും

ഇരിങ്ങാലക്കുട : വളർന്നുവരുന്ന പുതുതലമുറയ്ക്ക് കൂടിയാട്ടത്തിന്റെ മഹത്തായ നാട്യസംസ്കാരം പരിചയപ്പെടുത്തുന്നതിനായി ഇരിങ്ങാലക്കുട ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബും അമ്മന്നൂർ ഗുരുകുലവും സംയുക്തമായി ഒരു വർഷം നീണ്ടുനില്ക്കുന്ന കൂടിയാട്ട പരിചയ-ക്ലാസ്സ് സംഘടിപ്പിക്കുന്നു. ‘നാട്യസൗരഭം’ എന്ന് പേരിട്ടിരിക്കുന്ന ഈ ആസ്വാദനക്കളരിയുടെ ആദ്യക്ലാസ്സ് സെപ്റ്റംബർ 4 ന് രാവിലെ 10 മണിക്ക് അഡ്വ. തോമസ് ഉണ്ണിയാടൻ എം എൽ എ മാധവനാട്യഭൂമിൽ നടക്കുന്ന സമരംഭ ചടങ്ങിൽ തിരിതെളിയിക്കും.

ഭാരതത്തിന്റെ അഭിമാനവും യുനെസ്കോയുടെ (UNESCO) ആഗോള പൈതൃക പദവി നേടിയതുമായ പ്രശസ്ത സംസ്‌കൃത നാടക അവതരണ സമ്പ്രദായമാണ് കൂടിയാട്ടം. കലകളുടെ സംഗമഭൂമിയായ ഇരിങ്ങാലക്കുടയുടെ ഈ സാംസ്കാരിക പൈതൃകം വിദ്യാർത്ഥികളിലേയ്ക്ക് എത്തിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

ഒരു വർഷംകൊണ്ട് കൂടിയാട്ടമെന്ന കലാരൂപത്തെക്കുറിച്ച് സമഗ്രമായ അറിവ് വിദ്യാർത്ഥികൾക്ക് പകർന്നു നൽകാൻ ഈ പരമ്പരയിലൂടെ സാധിക്കും. ഉദ്ഘാടന ക്ലാസ്സിന് ശേഷമുള്ള തുടർന്നുള്ള ക്ലാസ്സുകൾ സ്കൂൾ-കോളേജ് അവധിദിവസങ്ങളിലോ, രാവിലെ 10-നും വൈകീട്ട് 6-നും മധ്യേ പങ്കെടുക്കുന്നവർക്ക് സൗകര്യപ്രദമായ ഒഴിവുസമയങ്ങളിലോ ആയിരിക്കും നിശ്ചയിക്കുക.

ഈ ആസ്വാദനക്കളരി വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക്, കഥകളി ക്ലബ്ബിന്റെ വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന രംഗകലാ കോൺഫ്രൻസ് സമാപന വേദിയിൽ വെച്ച് ഔദ്യോഗിക സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതാണ്. നൃത്തം പഠിക്കുന്ന, കലകളെ സ്നേഹിക്കുന്ന എല്ലാ വിദ്യാർത്ഥികളും ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അറിയിച്ചു.

ഇരിങ്ങാലക്കുട ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ് പ്രസിഡണ്ട്
രമേശൻ നമ്പീശൻ, സെക്രട്ടറി അഡ്വ. രാജേഷ് തമ്പാൻ, അമ്മന്നൂർ ഗുരകുലം പ്രസിഡണ്ട് കലാമണ്ഡലം രാജീവ്, സെക്രട്ടറി സരിത കൃഷ്ണകുമാർ എന്നിവർ അറിയിച്ചു. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: 9947550136, 9961442086, 9447774617

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page