ഇരിങ്ങാലക്കുട : ഫലം ഇച്ഛിക്കാതെ സ്വന്തം കർമങ്ങൾ വേണ്ടവിധം നിർവഹിക്കുക, പ്രകൃതിയോടും സഹജീവികളോടും ഇണങ്ങുന്ന ലളിതജീവിതം നയിക്കുക എന്നീ സന്ദേശങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഭാരതീയ വിദ്യാഭവൻ ഇരിങ്ങാലക്കുടയിൽ ജന്മാഷ്ടമി ആഘോഷങ്ങൾ നടന്നു. സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന നിറപ്പകിട്ടാർന്ന ചടങ്ങിൽ ചെയർമാൻ ടി എ നായർ ഉദ്ഘാടനം നിർവഹിച്ചു.
കൃഷ്ണന്റെയും രാധയുടെയും വേഷം ധരിച്ചെത്തിയ പ്രൈമറി വിദ്യാർത്ഥികൾ ചടങ്ങിനെ വർണ്ണാഭമാക്കി. ശ്രീകൃഷ്ണലീലകൾ ഉൾക്കൊള്ളിച്ച നൃത്തങ്ങൾ ഏറെ ആസ്വാദ്യകരമായിരുന്നു. ഗാനമാലിക, ഘോഷയാത്ര തുടങ്ങിയവയും ഉണ്ടായിരുന്നു.
പ്രിൻസിപ്പൽ ബിജു ഗീവർഗീസ്, എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ സി നന്ദകുമാർ, സെക്രട്ടറി വി രാജൻ, ട്രഷറർ സുബ്രഹ്മണ്യൻ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ശോഭ ശിവാനന്ദരാജൻ, അഡ്വ. ആനന്ദവല്ലി, പ്രൊഫ. നാരായണൻകുട്ടി, വൈസ് പ്രിൻസിപ്പൽമാരായ സുജാത രാമനാഥൻ, ഗിരിജ മേനോൻ, പിടിഎ പ്രസിഡണ്ട് കെ ജി രാമനാഥ് എന്നിവർ സന്നിഹിതരായിരുന്നു. അധ്യാപകരായ അനിത ജിനപാൽ, സവിത മേനോൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


