കെ.എസ്.ഇ.ബി പെറ്റി കോൺട്രാക്ടേഴ്സ് & ലൈൻ വർക്കേഴ്സ് യൂണിയൻ പണിമുടക്കിലേക്ക്

ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ ജോലി ചെയ്യുന്ന പെറ്റി കോൺട്രാക്ടർമാരുടെയും ലൈൻ വർക്കേഴ്സിന്റെയും പ്രശ്നങ്ങൾ സംബന്ധിച്ച് കഴിഞ്ഞദിവസങ്ങളിൽ നടന്ന ചർച്ചയിൽ ഇതുവരെ പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിൽ നവംബർ 5 മുതൽ പണിമുടക്ക് നടത്തുമെന്ന് അറിയിച്ചു.

കുടിശ്ശികയായ ബിൽ തുക യഥാസമയം നൽകുക, ഷൊർണൂർ ഓഫീസിന്റെ വൈദ്യുതി സംബന്ധിച്ച പ്രശ്നം പരിഹരിക്കുക. PMU-വിൽ നിന്നും QAC-ലേക്ക് മാറ്റുക എന്നി ആവശ്യങ്ങകൾ ഉന്നയിച്ചതാണ് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത് എന്ന് KSEB പെറ്റി കോൺട്രാക്ടേഴ്സ് & ലൈൻ വർക്കേഴ്സ് യൂണിയൻ അറിയിച്ചു. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട വൈദ്യുതി ഭവനിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page