പുത്തൻചിറ : വീടിന്‍റെ പോർച്ചിൽ ഇലക്ട്രിക്ക് സ്ക്കൂട്ടർ ചാർജ്ജ് ചെയ്യുന്നതിനിടെ സ്ക്കൂട്ടർ പൂർണ്ണമായി കത്തി നശിക്കുകയും സമീപമുണ്ടിരുന്ന മറ്റു വാഹനങ്ങൾ ഭാഗികമായി കത്തുകയും ചെയ്തു. പുത്തൻചിറ കുണ്ടായി ശാന്തി നഗറിൽ അ०ബുക്കൻ വീട്ടിൽ സെബ്ബാസ്റ്റ്യന്‍റെ വീട്ടിലാണ് സംഭവം.
ഇലക്ട്രിക്ക് സ്ക്കൂട്ടർ ചാർജ്ജ് ചെയ്യുവാനായി പ്ളഗ്ഗിൽ കുത്തിയിരുന്നു. ഇതിനിടെ ഇദ്ദേഹത്തിൻറെ വീട്ടിലെ കാർ പോർച്ചിൽ ഒരു കാറും ബെക്കും പാർക്ക് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം രാത്രി 11:40ന് ചാർജ്ജ് ചെയ്യുവാൻ വച്ചിരുന്ന സ്ക്കൂട്ടറിൽ നിന്നും വലിയ സ്ഫോടനം പോലെയുള്ള ശബ്ദം കേട്ടതിനെ തുടർന്ന് വീട്ടുകാർ നോക്കിയപ്പോൾ സ്ക്കൂട്ടർ മുഴുവനായു० കത്തുന്നതാണ് കണ്ടത്. ഒപ്പം കാറും ബെക്കും ഭാഗികമായി കത്തുകയും ചെയ്തു.
കനത്ത ചൂടിനെ തുടർന്ന് കാർ പോർച്ചിനു സമീപമുള്ള ജനല കത്തുകയും ചില്ലുകൾ പൊട്ടി തകരുകയും ഉണ്ടായി. വിവര० അറിയിച്ചതിനെ തുടർന്ന് മാളയിൽ നിന്നും അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ സാബുവിൻറെ നേതൃത്വത്തിൽ അഗ്നി നിവാരണ സേന ഉദ്യോഗസ്ഥരെത്തി തീ മറ്റു സ്ഥലങ്ങളിലേക്ക് പടരാതെ തീ അണച്ചു.
ഫയർ ആൻറ് റെസ്ക്യു ഓഫീസർമാരായ കെ.ബി നിഷാദ്, ബി സുൽഫിക്ക്, ശരത് ചന്ദ്രൻ, ടി സതീശൻ, എം.എം സജീവ് എന്നിവരും തീ അണക്കാനുള്ള സ०ഘത്തിൽ ഉണ്ടായിരുന്നു. പത്ത് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിരിക്കാൻ സാധ്യതയെന്നു അഗ്നി രക്ഷ സേന ഉദ്യോഗസ്ഥൻ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com