മുരിയാട് ഗ്രാമപഞ്ചായത്ത് വാട്ടർ എ.ടി.എം. കൗണ്ടർ നാടിന് സമർപ്പിച്ചു

മുരിയാട് : മുരിയാട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് ഓഫീസിനോട് ചേർന്ന് വാട്ടർ എ ടി എം സ്ഥാപിച്ചു. 1 രൂപക്ക് 1 ലിറ്ററും 5 രൂപക്ക് 5 ലിറ്ററും ശുദ്ധീകരിച്ച വെള്ളം ലഭിക്കും. 24 മണിക്കൂറും സേവനം ലഭ്യമായിരിക്കും. 5 ലക്ഷം രൂപയാണ് പദ്ധതി ക്കായി നീക്കിവെച്ചിരിക്കുന്നത്. പഞ്ചായത്തിലെ കിണറിൽ നിന്നും വെള്ളം പമ്പ് ചെയ്ത് ശുദ്ധീകരിച്ചാണ് വാട്ടർ എ ടി എം പ്രവർത്തിക്കുക.

പഞ്ചായത്ത് പരിധിയിൽ ആദ്യമായാണ് വാട്ടർ എ.ടി.എം നിലവിൽ വരുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ജോസ്. ജെ. ചിറ്റിലപ്പിള്ളി വാട്ടർ എ ടി എം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രതി ഗോപി അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സമിതി ചെയർമാൻ സരിത സുരേഷ്, ആരോഗ്യ കാര്യസമിതി ചെയർമാൻ കെ.യു.വിജയൻ , ഭരണസമിതി അംഗങ്ങളായ തോമസ് തൊകലത്ത് , എ എസ് സുനിൽകുമാർ , നിജി വത്സൻ, കെ. വൃന്ദകുമാരി , ശ്രീജിത്ത് പട്ടത്ത് , നിഖിത അനൂപ്, സേവ്യർ ആളൂക്കാരൻ, മനീഷ മനീഷ്, റോസ്മി ജയേഷ്. മണി സജയൻ തുടങ്ങിയവർ ആശംസകൾ നേർന്നു. വികസന കാര്യ സമിതി ചെയർമാൻ കെ.പി. പ്രശാന്ത് സ്വാഗതവും സെക്രട്ടറി റെജി പോൾ നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page