ഇരിങ്ങാലക്കുട : ആശാവര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കുക, അങ്കണവാടി ജീവനക്കാരുടെ വേതന വര്‍ധന ഉള്‍പ്പെടെയുള്ളവ അംഗീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം നടത്തുന്ന ആശാപ്രവര്‍ത്തകരുടെയും അങ്കണവാടി ജീവനക്കാരുടെയും സമരത്തിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ചുകൊണ്ട് ഇരിങ്ങാലക്കുട കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയുടെ മുൻവശത്ത് പ്രതിഷേധ ധർണ്ണ നടത്തി. കെ പി സി സി മുൻ ജനറൽ സെക്രട്ടറി ശ്രീ എം പി ജാക്സൺ ഉദ്ഘാടനം നിർവഹിച്ചു.
മണ്ഡലം പ്രസിഡന്റ് സി എസ് അബ്ദുൽ ഹഖ് മാസ്റ്റർ അധ്യക്ഷതവഹിച്ചു മുൻസിപ്പൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡണ്ട് ടിവി ചാർളി സീനിയർ നേതാവ് വേണു മാസ്റ്റർ, മണ്ഡലം വൈസ് പ്രസിഡണ്ട് സിജു യോഹന്നാൻ സ്വാഗതവും കുര്യൻ ജോസഫ് നന്ദിയും രേഖപ്പെടുത്തി ബ്ലോക്ക് ഭാരവാഹികളായ ജോസഫ് ചാക്കോ, എം അർ ഷാജു, അസറുദ്ദീൻ കളക്കാട്, വിജയൻ ഇളയേടത്, വിസി വർഗീസ്, നിമ്മ്യ ഷിജു, സതീഷ് പുളിയത്ത്, ധർമ്മരാജൻ, എ സി സുരേഷ്, കെ കെ ചന്ദ്രൻ, ജോസ് മാമ്പിള്ളി, ജയ്സൺ പാറേക്കാടൻ, ബിജു പോൾ അക്കരക്കാരൻ,മിനി ജോസ്, മിനി സണ്ണി, ജസ്റ്റിൻ ജോൺ, സനൽ കല്ലൂക്കാരൻ, സന്തോഷ് കെ എം,വിനു ആന്റണി, എൻ ജെ ജോയ്, സന്തോഷ് ആലുക്ക, ബാലകൃഷ്ണൻ, എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive