ഇരിങ്ങാലക്കുട : മൈ ഭാരത്തിനൊപ്പം ദീപാവലി എന്ന സന്ദേശം മുന്നോട്ടുവച്ച് നെഹ്റു യുവ കേന്ദ്രയുടെയും ക്രൈസ്റ്റ് കോളേജ് എൻഎസ്എസ് യൂണിറ്റുകളുടെയും സംയുക്താഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട മാർക്കറ്റ്, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തുകൊണ്ട് നഗരസഭാ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് പരിപാടി ഉദ്ഘാടനം ചെയ്തു.
കൂടാതെ ട്രാഫിക് പോലീസുമായി കൂടി ചേർന്ന് ട്രാഫിക് ബോധവൽക്കരണ പരിപാടിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. ദീപാവലിയോട് അനുബന്ധിച്ച് ഇന്ത്യ ഒട്ടാകെ ഒക്ടോബർ 27 മുതൽ 31 വരെ നടന്ന ‘ദീപാവലി വിത്ത് മൈ ഭാരത്’ എന്ന പരിപാടിയുടെ ഭാഗമായാണ് ശുചീകരണ പ്രവർത്തനങ്ങളും ട്രാഫിക് ബോധവൽക്കരണവും സംഘടിപ്പിച്ചത്. ഇരുന്നൂറിൽ പരം യുവതി യുവാക്കൾ പരിപാടിയിൽ പങ്കെടുത്തു.
നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർമാരായ ഷിന്റോ വി. പി, അനുഷ മാത്യു, ഇരിങ്ങാലക്കുട പോലീസ് എസ്. ഐ. സുധാകരൻ കെ. ആർ, ജില്ലാ യൂത്ത് ഓഫീസർ ബിൻസി സി, പ്രോഗ്രാം കോഡിനേറ്റർ ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com