ഇരിങ്ങാലക്കുട : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി യിൽ ശുചീകരണ പരിപാടി സംഘടിപ്പിച്ചു. കേരളത്തിലെ എല്ലാ കെ.എസ്.ആർ.ടി.സി ഡിപ്പോയുടേയും ശുചീകരണം ഞായറാഴ്ച കെ.എസ്.ആർ.ടി.സി യും തദ്ദേശ സ്വയം ഭരണ വകുപ്പും ചേർന്ന് നടത്തുന്നതിന്റെ ഭാഗമായാണ് ഇരിങ്ങാലക്കുട ഡിപ്പോയിൽ നഗരസഭ ഉദ്യോഗസ്ഥർ, കെ.എസ്.ആർ.ടി.സി ജീവനക്കാർ, ഹരിതകേരളം മിഷൻ, നഗരസഭ കണ്ടീജന്റ് ജീവനക്കാർ എന്നിവരുടെ പങ്കാളിത്തത്തോടെ ശുചീകരണ യജ്ഞം നടന്നത്.
ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി ശുചീകരണത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി ഐ.സി ഇൻ ചാർജ് യേശുദാസ് കെ എൽ, സ്റ്റേഷൻ മാസ്റ്റർ മണികണ്ഠൻ, വെഹിക്കിൾ സൂപ്രവൈസർ ജയൻ, നഗരസഭ പൊതു മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജയ്സൺ പാറേക്കാടൻ , വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫെനി എബിൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത് എന്നിവർ സംസാരിച്ചു.
നഗരസഭ ക്ലീൻ സിറ്റി മാനേജർ ബേബി. എസ് ശുചീകരണ യജ്ഞത്തിന് നന്ദി അറിയിച്ചു. നഗരസഭ ഉദ്യോഗസ്ഥർ, ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി, ഹരിതകേരളം മിഷൻ പ്രതിനിധി, നഗരസഭ കണ്ടീജന്റ് ജീവനക്കാർ എന്നിവരുടെ പങ്കാളിത്തത്തോടെ ശുചീകരണ യജ്ഞം നടത്തി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com