ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട അഗ്നിരക്ഷാ നിലയത്തിലെ മരണപ്പെട്ട ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ കെവിൻ രാജ് കെ ബി യുടെ കുടുബ സഹായ ഫണ്ട് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു കൈമാറി.
ജില്ലാ ഫയർ ഓഫീസർ എം.എസ് സുവി, ഇരിങ്ങാലക്കുട സ്റ്റേഷൻ ഓഫീസർ ഡിബിൻ കെ എസ്, കേരള ഫയർ സർവ്വീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പ്രണവ്, സംസ്ഥാന ട്രഷറർ ബൈജു കോട്ടായി, സംസ്ഥാന വൈസ് പ്രസിഡൻ്റ് ഗോപാലകൃഷണൻ, പാലക്കാട് മേഖലാ സെക്രട്ടറി എൻ ഷജി, ജോയിൻ്റ് സെക്രട്ടറി ഗിരീഷ്, വൈസ് പ്രസിഡൻറ് പ്രകാശൻ, ഇരിങ്ങാലക്കുട നഗരസഭാ കൌൺസിലർ ജെയ്സൺ പാറേക്കാടൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഇരിങ്ങാലക്കുട അഗ്നിരക്ഷാ നിലയത്തിലെ ഫയർ & റെസ്ക്യൂ ഓഫീസർ കെവിൻ രാജ് കെ.ബി (33) നിലയത്തിൽ വച്ച് 2025 ഫെബ്രുവരി 18 ന് ഫുട്ബോൾ കളിക്കിടെ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive