ഇരിങ്ങാലക്കുട : കെ.എസ്.ഇ. ബോർഡ് പെൻഷനേഴ്‌സ് അസോസിയേഷൻ ഇരിങ്ങാലക്കുട ഡിവിഷൻ 39 മത് വാർഷിക സമ്മേളനം സി.കെ ലളിതമായി നഗറിൽ (എസ് ആൻഡ് എസ് ഹാൾ, മുനിസിപ്പൽ ടൗൺഹാളിന് എതിർവശം) വച്ച് നടന്നു. ഡിവിഷൻ പ്രസിഡൻറ് എം മുരളീധരൻ അധ്യക്ഷത വഹിച്ച യോഗം പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എൻ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി എ ജെ പോൾ സംസ്ഥാന റിപ്പോർട്ടും ഡിവിഷൻ സെക്രട്ടറി രാധാകൃഷ്ണൻ ഡിവിഷൻ റിപ്പോർട്ടും അവതരിപ്പിച്ചു. ട്രഷറർ കെ പി മായാദേവി വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ യോഗത്തിൽ അനുമോദിച്ചു. 75 വയസ്സ് കഴിഞ്ഞ മുതിർന്ന അംഗങ്ങളെ ആദരിച്ചു.
ജില്ലാ പ്രസിഡൻറ് എ വി ഫ്രാൻസിസ്, ജില്ലാ സെക്രട്ടറി എ ബി മുഹമ്മദ് സഗീർ, സി ശിവദാസൻ, രാമൻ, എൻ ടി ബേബി എന്നിവർ ആശംസകൾ അർപ്പിച്ചു എം രാധാകൃഷ്ണൻ യോഗത്തിന് സ്വാഗതവും കെ എസ് പുഷ്പാംഗദൻ നന്ദിയും അർപ്പിച്ചു. പുതിയ ഭാരവാഹികളായി പി കെ സദാനന്ദൻ – പ്രസിഡൻറ്, പി എ രാധാകൃഷ്ണൻ – സെക്രട്ടറി, കെ കെ ചന്ദ്രു – ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive