ഇരിങ്ങാലക്കുട : കല്ലംകുന്ന് സെന്റ് സെബാസ്റ്റ്യൻ പള്ളിയുടെ റൂബി ജൂബിലിയോടനുബന്ധിച്ച് കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബ്ബുമായി സഹകരിച്ച് മെഗാ മെഡിക്കൽ ക്യാമ്പും, ജീവിതശൈലി രോഗങ്ങളെക്കുറിച്ചുള്ള അവബോധന ക്ലാസ്സും മെയ് 24 ശനിയാഴ്‌ച രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ സംഘടിപ്പിക്കുന്നു.
രാവിലെ 9 മുതൽ 1 വരെ കണ്ണ് പരിശോധന, ഉച്ചയ്ക്ക് 2 മുതൽ 5 വരെ മെഡിക്കൽ ക്യാമ്പ്. ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്ക് കൊളസ്ട്രോൾ, ഷുഗർ, യൂറിക് ആസിഡ്, ക്രിയാറ്റിൻ എന്നിവ പരിശോധിച്ച് രോഗികൾക്ക് ഡോക്‌ടറുടെ സേവനം ലഭ്യമാകുന്നതാണ്.
ഉച്ചയ്ക്ക് 2 മണിയ്ക്ക് റൂബി ജൂബിലിയോടനുബന്ധിച്ച് ജീവിതശൈലി ആരോഗ്യ ബോധവൽക്കരണത്തിനായി പൊതുസമ്മേളനവും സെമിനാറും സംഘ ടിപ്പിക്കുന്നു. കല്ലംകുന്ന് സെൻ്റ് സെബാസ്റ്റ്യൻ പള്ളി വികാരി റവ. ഫാ. അനൂപ് കോലങ്കണ്ണി അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ഇരിങ്ങാലക്കുട രൂപതാധ്യ ക്ഷൻ മാർ പോളി കണ്ണുക്കാടൻ ഉദ്ഘാടനം ചെയ്യുന്നതാണ്.
എറണാകുളം ലിസി ഹോസ്‌പിറ്റൽ കാർഡിയാക് വിഭാഗം HOD പദ്‌മഭൂഷൺ ഡോ. ജോസ് ചാക്കോ പെരിയപുറം ക്ലാസ്സ് നയിക്കുന്നതാണ്. ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് മെഡിക്കൽ ക്യാമ്പ് കോഡിനേറ്ററായ ജോൺസൺ കോലങ്കണ്ണി, മെഡിക്കൽ ചികിത്സാ രംഗത്തെ സാധാരണക്കാർക്ക് ഉപകാരപ്രദമായ സർക്കാർ ആനുകുല്യങ്ങളെക്കുറിച്ച് വിശദീകരിക്കും.
ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന വാർത്ത സമ്മേളനത്തിൽ കല്ലംകുന്ന് സെന്റ്റ് സെബാസ്റ്റ്യൻ ചർച്ച് വികാരി ഫാ. അനൂപ് കോലങ്കണ്ണി, റൂബി ജൂബിലി ജനറൽ കൺവീനർ ഷിജോ നെടുംപറമ്പിൽ, ജോസ് റാഫേൽ, ജോൺസൺ കോലങ്കണ്ണി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive