ഇരിങ്ങാലക്കുട : ദേശീയ നവജാതശിശു സംരക്ഷണ വാരം ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ വച്ച് ഇരിങ്ങാലക്കുട നഗരസഭ അദ്ധ്യക്ഷ മേരിക്കുട്ടി ജോയ് നിർവഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.
ചടങ്ങിനോട് അനുബന്ധിച്ച് ആരോഗ്യകേരളം തൃശ്ശൂർ ഒരുക്കിയ നവജാത ശിശു സംരക്ഷണ കിറ്റ്, ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ജനിച്ച 25 നവജാതശിശുക്കൾക്ക് തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ വിതരണം ചെയ്തു. കേരളാവിഷന്റെ എന്റെ കൺമണിക്ക് പരിപാടിയുടെ ഭാഗമായി മണപ്പുറം ഫൌണ്ടേഷൻ സ്പോൺസർ ചെയ്ത 75 ബേബി ബെഡ്ഡുകളും വിതരണം ചെയ്തു.
ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത്, വാർഡ് കൗൺസിലർ പി ടി ജോർജ്ജ്, ഡെപ്യൂട്ടി ഡി എം ഓ & ഡി എൽ ഓ ഡോ. ഫ്ലെമി ജോസ്, ഡി എൻ ഓ ഷീജ എം എസ്സ്,എം സി എച്ച് ഓഫീസർ ഇൻ ചാർജ് റൂബി പി എ, ഡെപ്യൂട്ടി മാസ്സ് മീഡിയ ഓഫീസർ അൽജോ സി ചെറിയാൻ, മണപ്പുറം ഫൌണ്ടേഷൻ സി എസ്സ് ആർ ഹെഡ് ശില്പ ട്രീസ സെബാസ്റ്റ്യൻ, കേരള വിഷൻ മാള മേഖല പ്രസിഡന്റ് സുബിതൻ പി എസ്സ്, ലേ സെക്രട്ടറി ശ്രീ പ്രഭ വി പി, നഴ്സിങ്ങ് സൂപ്രണ്ട് ഉമാദേവി പി എ എന്നിവർ ആശംസകൾ അർപ്പിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ ശിവദാസ് എം ജി നന്ദി പറഞ്ഞു.
ഉദ്ഘാടന ചടങ്ങിന് ശേഷം ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രസവസേവനങ്ങൾ സ്വീകരിച്ച ഗുണഭോക്താവ് വീണ പ്രഭീഷിന്റെ അനുഭവം പങ്കുവെക്കലും, തുടർന്നു ആശുപത്രി പീഡിയാട്രീഷൻ ഡോ ശില്പ ബേബി നയിച്ച നവജാതശിശു സംരക്ഷണം സംബന്ധിച്ച് ബോധവത്കരണ ക്ലാസ്സും നടന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com