ഇരിങ്ങാലക്കുട : കാട്ടൂർ റോഡിൽ നിന്നും ആരംഭിക്കുന്ന ബൈപാസ് റോഡ് – പൂതംകുളത്ത് നിലവിൽ അവസാനിക്കുന്നിടത്തു നിന്നും ബ്രദർ മിഷൻ റോഡിലേക്ക് കണറ്റിങ് റോഡ് നിർമിക്കുന്നതിന് നഗരസഭ കൗൺസിൽ യോഗം തീരുമാനമെടുത്തു. ഇരിങ്ങാലക്കുട പട്ടണത്തിൻറെ മുഖച്ഛായ മാറ്റുന്ന ഒന്നാണ് പുതിയതായി നിർമിക്കുന്ന റോഡ്. ഇരിങ്ങാലക്കുട നഗരസഭയുടെ വികസനത്തിന് കുതിപ്പേകുന്നതും ഇരിങ്ങാലക്കുട നിവാസികൾ കാലങ്ങളായി ആഗ്രഹിച്ചിരുന്നതുമായ സ്വപ്നമാണ് യാഥാർഥ്യമാകുന്നത്.
സ്ഥല ഉടമകളുമായുള്ള ദീർഘ നാളത്തെ ചർച്ചകൾക്ക് ശേഷമാണ് ഈ പദ്ധതി യാഥാർത്ഥ്യമാകുന്നത്. ഇന്നത്തെ കൌൺസിൽ പദ്ധതി നടപ്പാക്കുന്നതിനായി പണം വകയിരുത്തുന്നതിനു തീരുമാനിച്ചു. ഇരിങ്ങാലക്കുട പട്ടണത്തിലെയും ഠാണ ജംഗ്ഷനിലെയും കുരുക്കിന് പരിഹാരമാകുന്നതാണ് റോഡ്.
ഇത്തരം ഒരു സ്വപ്ന സാക്ഷത്കാരത്തിനു എല്ലാ കൗണ്‌സിലർമാരും ഒരുമിച്ചു പിന്തുണ നൽകിയത് ഇരിങ്ങാലക്കുടയുടെ വികസനത്തിന് കക്ഷി രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും ഒറ്റക്കെട്ടാണ് എന്നത് കൊണ്ടാണെന്നും ആയതിൽ ഏറെ സന്തോഷമുണ്ടെന്നും ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com