സുഭദ്രാധനഞ്ജയത്തിലെ ‘ശിഖിനിശലഭം’ ആകർഷകമാക്കി ‘സുവർണ്ണം’ പത്താംദിനം

ഇരിങ്ങാലക്കുട : സുഭദ്രാധനഞ്ജയം കൂടിയാട്ടത്തിലെ പ്രസിദ്ധമായ ‘ശിഖിനിശലഭം’ ഭാഗം പകർന്നാടികൊണ്ട് കൂടിയാട്ടരംഗത്തെ യുവകലാകരൻ ഗുരുകുലം തരുൺ ഭാവിപ്രതീക്ഷകൾ നിലനിർത്തി. മാധവനാട്യഭൂമിയിൽ നടന്നുവരുന്ന 38-ാമത് കൂടിയാട്ടമഹോത്സവത്തിൻ്റെ ഭാഗമായാണ് ഗുരുകുലം തരുൺ ആദ്യമായി “ശിഖിനിശലഭം” അരങ്ങത്തവതരിപ്പിച്ചത്.

ഇരിങ്ങാലക്കുട ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് അമ്മന്നൂർ ഗുരുകുലവുമായി സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘സുവർണ്ണം’ സമാപനത്തിനോടനുബന്ധിച്ച് നടക്കുന്ന ആഘോഷപരമ്പരയുടെ പത്താംദിനത്തിലാണ് ഗുരുകുലം അവതരിപ്പിച്ച സുഭദ്രാധനഞ്ജയം കൂടിയാട്ടത്തിലെ ഈഭാഗം അരങ്ങേറിയത്.

മിഴാവിൽ കലാമണ്ഡലം എ എൻ ഹരിഹരൻ, നേപഥ്യ ജിനേഷ് പി ചാക്യാർ, ഇടയ്ക്കയിൽ കലാനിലയം ഉണ്ണിക്കൃഷ്ണൻ, താളത്തിൽ സരിത കൃഷ്ണകുമാർ, ഗുരുകുലം അക്ഷര എന്നിവർ പശ്ചാത്തലമേളമൊരുക്കി. കലാനിലയം ഹരിദാസ് ചുട്ടിക്കുത്തി.

നളൻ്റെ പ്രഛഹ്നഹൃദയമായ “ബാഹുകഹൃദയം” എന്ന വിഷയത്തെ അധികരിച്ച് ടി വേണുഗോപാൽ പ്രഭാഷണം നടത്തി. ‘സംഗമഗ്രാമത്തിൻ്റെ സാംസ്ക്കാരിക ഭൂമിക – ഗണിതം, ശാസ്ത്രം’ എന്ന വിഷയത്തിൽ ഡോക്ടർ സവിത കെ എസ് പ്രബന്ധം അവതരിപ്പിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page