ഇരിങ്ങാലക്കുട : പ്രശസ്ത കൂടിയാട്ടം കലാകാരനായ സൂരജ് നമ്പ്യാർ സംവിധാനം ചെയ്ത് അവതരിപ്പിച്ച ഏകാഹാര്യകൂടിയാട്ടാവതരണം ‘യയാതി’ ചെന്നൈയിലെ ഡാൻസ് ഫോർ ഡാൻസ് ഫെസ്റ്റിവലിൽ അരങ്ങേറി. കലാവാഹിനി സംഘടിപ്പിക്കുന്ന ഈ ഫെസ്റ്റിവൽ ക്യൂറേറ്റ് ചെയ്തത് വിഖ്യാതനർത്തകി മാളവിക സരൂക്കായ് ആണ്.
കലാവാഹിനിയുടെ 2025ലെ സീനിയർ ഫെല്ലോഷിപ്പിന് അർഹനായ സൂരജ് നമ്പ്യാരുടെ ഈ വർഷത്തെ രണ്ടാമത്തെ ചിട്ടപ്പെടുത്തലാണ് യയാതി, മഹാഭാരതത്തിൽ നിന്നും വി. എസ്. ഖാണ്ഡേക്കറുടെ നോവലിൽ നിന്നും ഗിരിഷ് കർണാടിൻ്റെ നാടകത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് യയാതി കൂടിയാട്ടത്തിൽ ചിട്ടപ്പെടുത്തിയത്. പകർന്നാട്ടത്തിന് വളരെ സാധ്യതകളുള്ള രീതിയിലാണ് ഈ അവതരണം രൂപകല്പന ചെയ്തിട്ടുള്ളത്.
ചെന്നൈയിലെ ഭാരതീയവിദ്യാഭവനിൽ നടന്ന അവതരണത്തിൽ കലാമണ്ഡലം രാജീവ് , കലാമണ്ഡലം വിജയ്, കലാനിലയം ഉണ്ണിക്കൃഷ്ണൻ, ആതിര ഹരിഹരൻ എന്നിവർ പശ്ചാത്തലമേളത്തിലും കലാമണ്ഡലം വൈശാഖ് ചുട്ടിയിലും അവതരണത്തിനു മിഴിവേകി. ത്രിപുടിയാണ് ‘ യയാതി’ യുടെ നിർമ്മാണ നിർവഹണം ചെയ്തത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

