ഇരിങ്ങാലക്കുട : കല്ലറയ്ക്കൽ ഫുട്ബോൾ അക്കാദമിയുടെ കീഴിലുള്ള കല്ലറയ്ക്കൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മികച്ച ഫുട്ബോൾ റിപ്പോർട്ടിംഗിനുള്ള അവാർഡ് ദീപിക തൃശൂർ യൂണിറ്റിലെ സീനിയർ സബ് എഡിറ്റർ സെബി മാളിയേക്കലിന്. 11,111 രൂപയും മെമന്റോയും അടങ്ങുന്നതാണ് അവാർഡ്.
2023 ഡിസംബർ 27 ന് ദീപിക സ്പോർട്‌സ് പേജിൽ പ്രസിദ്ധീകരിച്ച സന്തോഷസ്മൃതിക്ക് 50, ജൂൺ 23 ന് സൺഡേ ദീപികയിൽ പ്രസിദ്ധീകരിച്ച മഞ്ഞയില ബ്രില്യൻ്റ @ 75 എന്നീ ഫീച്ചറുകളാണ് അവാർഡിന് അർഹനാക്കിയത്. പുരസ്‌കാരം ഓഗസ്റ്റ് പത്തിന് തൃശൂർ സ്പോർട്‌സ് കൗൺസിൽ ഹാളിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
കടുപ്പശേരി മാളിയേക്കൽ പരേതനായ പോൾസന്റെയും സെലീനയുടെയും മകനാണു സെബി. അവിട്ടത്തൂരിലാണ് താമസം. ഭാര്യ: ആൻജിൽ ( കരൂപ്പടന്ന ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപിക). മക്കൾ: അന്നതെരേസ് (ഇരിങ്ങാല ക്കുട സെന്റ്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥി) (ഇരിങ്ങാലക്കുട ഡോൺ ബോസ്കോ എൽ പി സ്കൂൾ വിദ്യാർഥി).
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com