ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിലെ മാധവനാട്യഭൂമിയിൽ നടന്നുവരുന്ന നാട്യമിഥുനം പതിനേഴാമത് ഗുരുസ്മരണ മഹോത്സവത്തിന്റെ സമാപന ദിനമായ വ്യാഴാഴ്ച മത്തവിലാസ പ്രഹസനം അരങ്ങേറി. ശിവ സാരൂപ്യം ലഭിച്ച സത്യസോമന്റേയും ദേവസോമയുടേയും നൃത്ത രംഗങ്ങളും മദ്യശാല വർണ്ണനകളുമായിരുന്നു അഭിനയ രംഗം . സത്യസോമനായി മാർഗി സജീവ് നാരായണ ചാക്യാരും ദേവസോമയായി മാർഗി അമൃതയും രംഗത്തെത്തി.
മിഴാവിൽ കലാമണ്ഡലം സജികുമാർ കലാമണ്ഡലം രാഹുൽ ടി.എസ് ഇടക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ താളത്തിൽ കപില വേണു, സരിത കൃഷ്ണകുമാർ ,ഗുരുകുലം ശ്രുതി, ഗുരുകുലം അക്ഷര, ഗുരുകുലം അതുല്ല്യ ചമയത്തിൽ കലാനിലയം ഹരിദാസ് എന്നിവർ പങ്കെടുത്തു. കൂടിയാട്ടത്തിന് മുൻപ് നായികാ-നായക സങ്കല്പം കൂടിയാട്ടത്തിലും സംസ്കൃതനാടകത്തിലും എന്ന വിഷയത്തിൽ ഡോ. ഇന്ദു ജി. പ്രഭാഷണം നടത്തി.
7 ദിവസങ്ങളായി നടക്കുന്ന മഹോത്സവത്തിൽ കൂടിയാട്ടത്തിലെ വിവിധ രംഗങ്ങൾ അരങ്ങേറി. നാട്യശാസ്ത്ര വിഷയങ്ങളെ കേന്ദ്രീകരിച്ച് പ്രഭാഷണങ്ങളും സെമിനാറുകളും ഈ മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
