ഇരിങ്ങാലക്കുട : ഗുരു ജി. വേണു സംവിധാനം ചെയ്ത ‘ഊരുഭംഗം’ കൂടിയാട്ടത്തിലെ ദുര്യോധനനെ ഏകാംഗാഭിനയപ്രകടനമായി കൊച്ചിയിൽ അവതരിപ്പിക്കുന്നു.
പ്രശസ്ത കൂടിയാട്ട കലാകാരൻ സൂരജ് നമ്പ്യാരാണ്, നടനകൈരളിയിൽ ചിട്ടപ്പെടുത്തിയ ‘ഊരുഭംഗ’ത്തിലെ ദുര്യോധനനെ ആദ്യമായി ഏകാംഗാഭിനയരൂപത്തിൽ അരങ്ങിലെത്തിക്കുന്നത്. ആഗസ്റ്റ് 24 ഞായറാഴ്ച വൈകിട്ട് 7 മണിക്ക്, എറണാകുളം പാലാരിവട്ടത്തെ നോർത്ത് ജനതാ റോഡിലുള്ള (സ്റ്റേഡിയം മെട്റോ സ്റ്റേഷൻ) സ്റ്റുഡിയോ ഫോൺ ടിയേരയിലാണ് ഈ രംഗാവതരണം നടക്കുക.
ത്രിപുടിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അവതരണത്തിൽ കലാമണ്ഡലം രാജീവ് , കലാമണ്ഡലം വിജയ് എന്നിവർ മിഴാവിൽ പിന്തുണയേകും. കലാമണ്ഡലം വൈശാഖാണ് ചമയം നിർവഹിക്കുന്നത്.
പരിമിതമായ ഇരിപ്പിട സൗകര്യമായതിനാൽ പ്രവേശനം പാസ്സ് മൂലം നിയന്ത്രിച്ചിരിക്കുന്നു. പാസുകൾ ലഭിക്കാനും, കൂടുതൽ വിവരങ്ങൾക്കുമായി 9633409166, 8075413321 എന്നീ വാട്സ്ആപ് നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

