ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ ഈ വർഷത്തെ തണ്ടികവരവ്, തൃപ്പുത്തരി, മുക്കുടി ആഘോഷങ്ങൾ ഒക്ടോബർ 29, 30, 31 തീയതികളിലായി നടക്കുമെന്ന് ചെയർമാൻ അഡ്വ. സി.കെ. ഗോപി അറിയിച്ചു. 28-ന് കലവറ നിറയ്ക്കൽ ചടങ്ങ് നടക്കും.
രാവിലെ ഒമ്പത് മുതൽ ക്ഷേത്രത്തിന്റെ കിഴക്കേ നടപ്പുരയിൽ നടക്കുന്ന കലവറ നിറയ്ക്കൽ ചടങ്ങിൽ ഭക്തജനങ്ങൾക്ക് ഉണക്കലരി, പച്ചക്കറി, ചേന, ചേമ്പ്, പച്ചമാങ്ങ, ഇടിയൻ ചക്ക, നാളികേരം, പപ്പടം മുതലായവ സമർപ്പിക്കാം.
29-ന് പോട്ട പ്രവൃത്തി കച്ചേരിയിൽനിന്ന് ഉച്ചയ്ക്ക് 12 മണിയോടെ കാൽനടയായി പുറപ്പെടുന്ന തണ്ടിക വൈകീട്ട് ഏഴുമണിയോടെ ക്ഷേത്രത്തിൽ എത്തിച്ചേരും.
തൃപ്പുത്തരിദിനമായ 30-ന് അയ്യായിരം പേർക്ക് സദ്യ നൽകും. പുത്തരിച്ചോറ്, രസകാളൻ, ഇടിയൻചക്ക തോരൻ, ചെത്തുമാങ്ങാ അച്ചാർ, ഇടിച്ചു പിഴിഞ്ഞ പായസം, ഉപ്പേരി എന്നിവയാണ് വിഭവങ്ങൾ. വൈകീട്ട് ആറിന് ക്ഷേത്രം കിഴക്കേ നടപ്പുരയിൽ കലാനിലയം അവതരിപ്പിക്കുന്ന നളചരിതം ഒന്നാംദിവസം കഥകളി അരങ്ങേറും.
31-ന് മുക്കുടി നിവേദ്യം നടക്കും. കുട്ടഞ്ചേരി അനൂപ് മൂസ്സിന്റെ നേതൃത്വത്തിലാണ് മുക്കുടി മരുന്ന് തയ്യാറാക്കുകയെന്ന് ദേവസ്വം ഭരണസമിതി അംഗം രാഘവൻ മുളങ്ങാടൻ, അഡ്മിനിസ്‌ട്രേറ്റർ രാധേഷ് എന്നിവർ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

