ഇരിങ്ങാലക്കുട : കത്തീഡ്രൽ പള്ളിയിലെ ദനഹാ തിരുനാൾ ആഘോഷമായി. രാവിലെ നടന്ന തിരുനാൾ കുർബാനയ്ക്ക് രൂപതാ മെത്രാൻ മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമികത്വം വഹിച്ചു. ഉച്ചയ്ക്ക് കുർബാനയ്ക്കുശേഷം നടന്ന തിരുനാൾ പ്രദക്ഷിണത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.
കൂടൽമാണിക്യം പള്ളിവേട്ട ആൽത്തറയിൽ ദേവസ്വത്തിൻ്റെ നേതൃത്വത്തിൽ പ്രദക്ഷി ണത്തിന് സ്വീകരണം നൽകി. കത്തീഡ്രൽ വികാരി ലാസർ കുറ്റിക്കാടനെ പൊന്നാടയണിയിച്ച് ആദരിച്ചു. രാത്രിയിൽ പ്രദക്ഷിണം പള്ളിയിൽ സമാപിച്ചശേഷം കുർബാനയുടെ ആശീർവാദവും വർണമഴയും നടന്നു. തിങ്കളാഴ്ച രാവിലെ കുർബാനകൾക്കുശേഷവും അമ്പ് എഴുന്നള്ളിപ്പ് നടക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

