പടിയൂർ : നിർമ്മാണം തുടങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും പുളിക്കിച്ചിറ പാലം നിർമ്മാണം പൂർത്തീകരിക്കാത്തതിനെതിരെ പടിയൂർ പഞ്ചായത്ത് ഭരണത്തിനെതിരെ ബിജെപി പടിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോടകുളം സെൻററിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ബി ജെ പി തൃശ്ശൂർ സൗത്ത് ജില്ല സെക്രട്ടറി കെ.പി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.
കോടംകുളം പുളിക്കലച്ചിറ റോഡിന് സംരക്ഷണ ഭിത്തിയും റോഡ് നിർമ്മാണത്തിന് 45 ലക്ഷം അനുവദിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും നിർമ്മാണം പൂർത്തീകരിക്കാത്ത നടപടിക്കെതിരെയാണ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്. ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ. സുബീഷ് മുഖ്യപ്രഭാഷണം നടത്തി.
ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് അധ്യക്ഷ വഹിച്ചു. പ്രഭാത വെള്ളാപ്പള്ളി സ്വാഗതവും സജി ഷൈജു കുമാർ നന്ദിയും പറഞ്ഞു. ഗോപാലകൃഷ്ണൻ വാലുപ്പറമ്പിൽ, സുജിത ഷിനോബ്, സുഖിൻ പടിയൂർ, വാണി കോപ്പുള്ളിപറമ്പിൽ, ഈശ്വരി ജയൻ എന്നിവർ ധർണ്ണയ്ക്ക് നേതൃത്വം കൊടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive




