ഈങ്ങാലക്കുട : ഒരു ഗോളിന് ഒരു മരം എന്ന ആശയവുമായി നിരവധി ലോകകപ്പുകളിൽ ഗോൾവലയിൽ തീർത്ത ഗോളുകൾക്കൊപ്പം മരം നട്ട് സമൂഹത്തിന് മാതൃകയായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിനൊപ്പം നാഷണൽ സ്കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റ് വിദ്യാർത്ഥികളും പങ്ക് ചേർന്നു.
2010 ഫുട്ബോൾ ലോകകപ്പ് മുതൽ ഗോൾവലയിൽ വീണ ഓരോ ഗോളിനും ഒരു പ്ലാവിൻ്റെ തൈ നട്ട് പ്ലാവച്ചൻ എന്ന പേരുകിട്ടിയ നേടിയ ക്രൈസ്റ്റ് കോളേജ് മാനേജർ ഡോ ജോയ് പീനിക്കപ്പറമ്പിലിനൊപ്പമാണ് നാഷണൽ സ്കൂളിലെ നൂറോളം SPC വിദ്യാർത്ഥികൾ
മരത്തൈ നടാൻ മുന്നിൽ വന്നത്.
എസ്പിസി പദ്ധതിയുടെ പതിനേഴാം ബാച്ച് സെലക്ഷൻ നടപടിയുടെ ഭാഗമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മൈതാനത്ത് നടന്ന ഫിസിക്കൽ ടെസ്റ്റിൻ്റെ ഉദ്ഘാടനം പ്ലാവിൻ തൈ കൈമാറിക്കൊണ്ട് ക്രൈസ്റ്റ് കോളേജ് മാനേജർ ഡോ ജോയ് പീനിക്കപ്പറമ്പിൽ നിർവഹിച്ചു. നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ സുശീൽ കെ വി യോഗത്തിൽ അധ്യക്ഷനായിരുന്നു.
ഇതോടെ 2026 ലോകകപ്പിലെ ആദ്യ ഗോളിനുള്ള മരം നടാനുള്ള ഭാഗ്യവും നാഷണൽ സ്കൂളിന് സ്വന്തമായി. സ്കൂളിലെ 25 ഓളം കേഡറ്റുകൾക്ക് പ്ലാവിൻ്റെയും മാവിൻ്റെയും തൈകൾ നൽകിക്കൊണ്ട് ഒരു ഗോളിന് ഒരു മരം എന്ന പദ്ധതി നാഷണൽ സ്കൂളും അടിത്തട്ടിലേക്ക് വ്യാപിപ്പിച്ചു.
തൃശൂർ റൂറൽ ജില്ലയുടെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതി എ എസ് ഐ ബിജു എം സി, ഉദ്യോഗസ്ഥനായ പ്രദോഷ്, സിപിഓ ശ്രീകൃഷ്ണൻ നമ്പൂതിരി, ആതിര ഉണ്ണികൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive






