ഇരിങ്ങാലക്കുട : കലാനിലയം ഗോപിനാഥൻ അനുസ്മരണസമിതി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അനുയോജ്യരായ കഥകളി കലാകാരൻമാരുടെ നാമനിർദേശങ്ങളിൽനിന്ന് നറുക്കെടുപ്പിലൂടെയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. കഥകളി ആചാര്യൻ ഡോക്ടർ സദനം കൃഷ്ണൻകുട്ടി ആശാൻ സമ്മാനാർഹരെ പ്രഖ്യാപിച്ചു.
‘ഗോപിനാഥം 2026′ പുരസ്കാരത്തിനു കഥകളിനടൻ കലാമണ്ഡലം ആശിർവാദ് അർഹനായി. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അംഗ വസ്ത്രവും ആശീർവാദിനു സമ്മാനിക്കും. കഥകളി വിദ്യാലയങ്ങളിലെ മികച്ച വിദ്യാർഥിക്കായി ഈ വർഷം മുതൽ ഏർപ്പെടുത്തിയ ‘ഗോപിനാഥസ്മൃതി’ പുരസ്കാരത്തിന് കലാനിലയം സൂരജ് അർഹനായി. 2,501 രൂപയും പ്രശസ്തിപത്രവും അംഗവസ്ത്രവും സൂരജിനു സമ്മാനിക്കും.
നഗരസഭാ കൗൺസിലർ ടി.വി. ചാർളി, ഡോക്ടർ കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബ് പ്രസിഡൻ്റ് രമേശൻ നമ്പീശൻ , കലാമണ്ഡലം പ്രഷീജ ഗോപിനാഥ് എന്നിവർ ആശംസകൾ അർപ്പിച്ചു. സി. വിനോദ് കൃഷ്ണൻ സ്വാഗതവും പ്രദീപ് രാജ നന്ദിയും പറഞ്ഞു. കലാനിലയം ഗോപിനാഥൻ്റെ ശിഷ്യരും കുടുംബാംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു. പുരസ്കാരങ്ങൾ 26ന് വൈകിട്ട് നാലിനു ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗൺഹാളിൽ നടക്കുന്ന കലാനിലയം ഗോപിനാഥൻ അനുസ്മരണസദസിൽ സമ്മാനിക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



