ഇരിങ്ങാലക്കുട : ഭാരത് സേവക് സമാജിന്റെ ഭാരത് സേവക് ഹോണർ ബഹുമതി (BSS National Honour Award ) ഡോ. കവിതാ ബാലകൃഷ്ണന്. കണ്ണൂർ സർവ്വകലാശാല നിയമ വിഭാഗം മേധാവിയും പ്രശസ്ത നർത്തകിയും ചിത്രകാരിയുമാണ് ഡോ. കവിത ബാലകൃഷ്ണൻ. ഇരിങ്ങാലക്കുട പൊറുത്തിശ്ശേരീ സ്വദേശിനി ആണ്. കലാ പ്രവർത്തനത്തിൽ നിന്നും ലഭിക്കുന്ന വരുമാനം മുഴുവനായി കാൻസർ രോഗികളുടെ പാലിയേറ്റീവ് കെയർ , കിടപ്പു രോഗികളുടെ ചികിത്സ, ഗൃഹ നിർമാണം എന്നിവക്കാണ് ഉപയോഗിക്കുന്നത്.
ഈ സാമൂഹ്യ സേവനം ആണ് ദേശീയ ബഹുമതിക്ക് അർഹയാക്കിയത്. പ്രളയ സമയത്ത് തകർന്ന വീടുകൾ നവീകരിക്കാനും ചിത്രങ്ങൾ വിപണനം ചെയ്യുന്ന തുക ഉപയോഗിച്ചിരുന്നു. Naksatrika എന്ന പേരിൽ സെലിബ്രിറ്റികൾക്കുള്ള സാരി , കുർത്തി, ദുപ്പട്ട എന്നിവയുടെ ഡിസൈൻ ചെയ്യാറുണ്ട് . അതിലെ വരുമാനവും കാൻസർ രോഗികൾക്ക് ആശ്വസം നൽകാൻ ആണ് ഉപയോഗിക്കുന്നത്.
തിരുവനന്തപുരം കവടിയാറിലെ ഭാരത് സേവക് സമാജിന്റെ ആസ്ഥാനമായ സദ്ഭാവന ഭവനിൽ നടന്ന ചടങ്ങിൽ ദേശീയ അദ്ധ്യക്ഷൻ ഡോ:ബി. എസ്. ബാലചന്ദ്രനിൽനിന്നും ഡോ. കവിതാ ബാലകൃഷ്ണൻ പുരസ്കാരം ഏറ്റുവാങ്ങി.
2022-ൽ കർണാടകയിലെ ഡോ. എ.പി.ജെ. അബ്ദുൾകലാം ഫൗണ്ടേഷൻ നടത്തിയ അന്താരാഷ്ട്രതല ഓൺലൈൻ ചിത്രകലാ മത്സരത്തിൽ ‘മികച്ച അന്താരാഷ്ട്ര പരമ്പരാഗത കലാകാരനുള്ള പുരസ്കാരം’, 2020-ൽ കേരളത്തിലെ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ നിന്നുള്ള ‘മികച്ച പൂർവ്വവിദ്യാർത്ഥിക്കുള്ള പുരസ്കാരം’, കേരളത്തിലെ മഞ്ചരി ബുക്സ് ഏർപ്പെടുത്തിയ ‘സാഹിത്യശ്രീ ദേശീയ പുരസ്കാരം 2023’, ന്യൂഡൽഹിയിലെ ചേംബർ ഓഫ് എഡ്യൂക്കേഷൻ ഏർപ്പെടുത്തിയ ‘വുമൺ ഓഫ് ദ ഇയർ 2023’ പുരസ്കാരം എന്നിവയും ഡോ. കവിതാ ബാലകൃഷ്ണനെ തേടിയെത്തിയിട്ടുണ്ട്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


