ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിൽ നാളത്തെ പുത്തിരി സദ്യക്കുള്ള പലവ്യഞ്ജനങ്ങളുമായുള്ള പത്തര തണ്ടിക ചാലക്കുടി പോട്ട പ്രവൃത്തിക്കച്ചേരിയിൽ നിന്നും ആചാരപരവും, ഭക്തിപരവുമായ ചടങ്ങുകളോടെ ഇന്നുച്ചയ്ക്ക് 12 മണിയ്ക്ക് പുറപ്പെട്ടു. വൃതം നോറ്റു നോമ്പെടുക്കുന്ന 21 പേരാണ് തണ്ടിക തലച്ചുമടായി കൊണ്ടുവരുന്നത് .വാളും പരിചയുമേന്തി ശാഖ നാദം മുഴക്കി പരമ്പരാഗത വേഷ വിധാനത്തോടെ “നടാ നടേ നടപ്പേ നടപ്പേ” എന്ന അനുഷ്ഠാന ചൊല്ലുകളുമായി 20 കിലോമീറ്റർ ദൂരമുള്ള യാത്ര താണ്ടി ഏകദേശം 5 മണിയോടു കൂടി ഠാണാവിൽ എത്തിച്ചേരും. അവിടെ നിന്നും നാദസ്വരത്തിൻ്റെ അകമ്പടിയോടു കൂടി 5.45 ന് ആൽത്തറയിലെത്തിച്ചേരും. ആൽത്തറയിൽ നിന്നും പഞ്ചവാദ്യത്തിൻ്റേയും , നാദസ്വരത്തിൻ്റെയും അകമ്പടിയോടെ 6.45 ന് ക്ഷേത്രത്തിലെത്തിച്ചേരും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



