ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസം മൂവാറ്റുപുഴ-പിറവം റോഡിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പൊറുത്തിശ്ശേരി സ്വദേശിയായ കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥ്(19) മരിച്ചു. വെള്ളിയാഴ്ച വൈകിട്ട് 5 ഓടെ എയ്ഞ്ചൽ വോയ്സ് പടിയിക്ക് സമീപമാണ് അപകടമുണ്ടായത്. പൊറുത്തിശ്ശേരി കല്ലട അമ്പലത്തിന്റെ അടുത്ത് താമസിക്കുന്ന ചെല്ലിക്കര വീട്ടിൽ സുനിയുടെ മകനാണ് സിദ്ധാർത്ഥ്.
പിറവം അരീക്കൽ വെള്ളച്ചാട്ടം കണ്ട് മടങ്ങുകയായിരുന്ന വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ ഇതേ ദിശയിൽ പിറവം ഭാഗത്തുനിന്നും മൂവാറ്റുപുഴ ഭാഗത്തെക്ക് വരുകയായിരുന്ന വാഗണർ കാറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്‌ടപ്പെട്ട് കാറിലും എതിർ ദിശയിൽ വന്ന മൂവാറ്റുപുഴ വൈക്കം റൂട്ടിൽ സർവ്വീസ് നടത്തുന്ന കെഎസ്ആർടിസി ബസിലും ഇടിക്കുകയായിരുന്നു.
കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കാർ ഓടിച്ചിരുന്നത് സിദ്ധാർത്ഥ് ആയിരുന്നു. കാറിലുണ്ടായിരുന്ന മറ്റു വിദ്യാർത്ഥികൾ പെരുമ്പാവൂർ ഓടക്കാലി മലേക്കുഴി ആയിഷ പർവീൻ(19), മലപ്പുറം ഇല്ലിക്കൽ അസ്റ അഷൂർ(19), നെല്ലിക്കുഴി സ്വദേശി ഫാത്തിമ(20), നേഹ, ഉമ്മർ സലാം എന്നിവരാണ്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടു വിദ്യാർത്ഥികളെ ആലുവ രാജഗിരി ആശുപത്രിയിലും, മൂന്നുപേരെ മൂവാറ്റുപുഴ നിർമ്മല ആശുപത്രിയിലും പ്രവേശിപ്പിച്ചു ഇവരിൽ രണ്ടുപേർ വെൻ്റിലേറ്ററിൽ ചികിത്സയിലാണ്. അപകടത്തിൽ കാർ പൂർണമായും തകർന്ന നിലയിലാണ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com