
അറിയിപ്പ് : മഴ കനത്തതിനെ തുടർന്ന് ഇരിങ്ങാലക്കുട മണ്ഡലത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ റോഡിൽ വെള്ളം കയറി വാഹന ഗതാഗതം തടസപ്പെട്ടിട്ടുണ്ട് , ശ്രദ്ധ വേണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി . അവശ്യ ഘട്ടങ്ങളിൽ 112 നമ്പറിൽ വിളിച്ചു സഹായം തേടാമെന്നും പോലീസ് അറിയിപ്പിൽ പറയുന്നു
മൂർക്കനാട് സെൻററിൽ നിന്നും കാറളത്തേക്ക് പോകുന്ന റോഡിൽ വെള്ളം കയറി വാഹന ഗതാഗതം നിലച്ചിട്ടുള്ളതാണ്.
കാറളം കരാഞ്ചിറ റോഡിൽ നന്തി ഭാഗത്തെ റോഡിൽ വെള്ളം കയറി വാഹന ഗതാഗതം നിലച്ചിട്ടുള്ളതാണ്.
ആനന്ദപുരം മാപ്രാണം ചാത്തൻ മാസ്റ്റർ റോഡിൽ കോന്തിപുലം ബണ്ട്| വെള്ളം കയറി വാഹന ഗതാഗതം നിലച്ചിട്ടുള്ളതാണ്.
കരുവന്നൂർ പുഴയിൽ വ്യാഴാഴ്ച ഉച്ചയോടെ ഇരുകരകളിലേക്കും വെള്ളം ഉയർന്നു തുടങ്ങിയിട്ടുണ്ട്, ഒരിക്കലും ശക്തി പ്രാപിച്ചു, അപകടം മുന്നറിയിപ്പ് കിട്ടിയതിനെ തുടർന്ന് തീരത്തുള്ളവർ മാറി താമസിച്ചു തുടങ്ങി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive