ഇരിങ്ങാലക്കുട : ഉരുട്ടിമിഴിച്ചവയും അത്യുഗ്രങ്ങളായ കണ്ണുകളോടു കൂടിയതും വാൾ പോലെ ഭയങ്കരമായിക്കിടന്നു ചുഴലുന്ന ഊക്കൻ നാവും, മഴ മേഘങ്ങളുടെ ഇടിമുഴക്കത്തിനു തുല്യമായ അട്ടഹാസത്തോടും നരസിംഹമൂർത്തിയായി കപില വേണു പകർന്നാടിയപ്പോൾ ഒരു നൂറ്റാണ്ടിനു മുമ്പ് കൊടുങ്ങല്ലൂർ ഭാഗവതർ കുഞ്ഞുണ്ണി തമ്പുരാൻ രൂപം നൽകിയ രൌദ്രഭാവത്തിന്റെ പുനരുജ്ജീവനമായിരുന്നു ആ രംഗം. കൊടുങ്ങല്ലൂർ കളരിയിൽ നിലനിന്നിരുന്ന ‘സ്വരവായു’ പരിശീലനത്തിൽ നിന്നാണ് ‘നവരസ സാധന’ എന്ന തന്റെ അഭിനയപരിശീലനപദ്ധതി രൂപപ്പെടുത്തുവാൻ മുഖ്യപ്രേരണയെന്ന് അഭിനയഗുരു വേണുജി പറഞ്ഞു.
വിഖ്യാത നർത്തകി യാമിനി കൃഷ്ണമൂർത്തിക്ക് ആദരാഞ്ജലിയായി നടനകൈരളിയുടെ നവരസ സാധന ശില്പശാലയിൽ സംഘടിപ്പിച്ച ചടങ്ങ് മോഹിനിയാട്ടം ഗുരു നിർമ്മല പണിക്കർ ഉദ്‌ഘാടനം ചെയ്തു. ഡോ. സ്നേഹ ശശികുമാർ യാമിനിയുടെ സംഭാവനകളെ പ്രകീർത്തിച്ച് പ്രഭാഷണം നടത്തി. ശില്പശാലയിൽ പങ്കെടുത്ത നടീനടന്മാരും, നർത്തകരും യാമിനിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. കൂടിയാട്ടം കലാകാരി കപില വേണു അഭിനയമുഹുർത്തങ്ങളിലൂടെ നൃത്യാർച്ചന സമർപ്പിച്ചു
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com