ഇരിങ്ങാലക്കുട : സാംസ്കാരിക സാഹിത്യ സംഘടനയായ സംഗമ സാഹിതിയുടെ വാർഷിക പൊതുയോഗം മഹാത്മാ ഗാന്ധി ലൈബ്രറി ഹാളിൽനടന്നു. പുതു തലമുറയിലെ സാംസ്കാരികവും സർഗ്ഗാത്മകതയും വളർത്തിയെടുക്കേണ്ടത് ഓരോ എഴുത്തുകാരുടേയും കടമയാണെന്ന് യോഗം വിലയിരുത്തി.
രാധാകൃഷ്ണൻ കിഴുത്താണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡണ്ട് റഷീദ് കാറളം, സെക്രട്ടറി അരുൺ ഗാന്ധിഗ്രാം, ട്രഷറർ രാധാകൃഷ്ണൻ വെട്ടത്ത് .
പ്രൊഫ: സാവിത്രി ലക്ഷ്മണൻ, ബാലകൃഷ്ണൻ അഞ്ചത്ത്, വി.കെ ലക്ഷ്മണൻ നായർ, റഷീദ് കാറളം എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com