ഇരിങ്ങാലക്കുട : ഗാന്ധി പീസ് ഫൗണ്ടേഷൻ തൃശ്ശൂർ കേന്ദ്രത്തിന്‍റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ബി.ആർ.സി സെന്‍ററിൽ സംഘടിപ്പിച്ച ഉപജില്ലാ ഗാന്ധിദർശൻ വിദ്യാർത്ഥി സംഗമം നഗരസഭാ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ ഉദ്ഘാടനം ചെയ്തു. ഗാന്ധി പീസ് ഫൗണ്ടേഷൻ ട്രഷറർ മോഹനൻ താഴത്തുപുര ചടങ്ങിന് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിഷ ജോബി മുഖ്യാതിഥിയായിരുന്നു.
വിദ്യാർത്ഥി സംഗമത്തോടനുബന്ധിച്ച് ഏകദിന ശില്പശാലയിൽ ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി വി.എസ് ഗിരീശന്‍റെ നേതൃത്വത്തിൽ പഠന ക്ലാസും, ഷീബ രവീന്ദ്രന്‍റെ നേതൃത്വത്തിൽ കരകൗശല നിർമ്മാണ പരിശീലന ക്ലാസും നടത്തി. ഉപജില്ലയിലെ 30 സ്കൂളിൽ നിന്നുമായി 200 ഓളം കുട്ടികൾ ശില്പശാലയിൽ പങ്കെടുത്തു.
ഗാന്ധിദർശൻ ഓർഗനൈസർ ജോൺസൺ വി ഐ ആശംസകൾ നേർന്നു. കൺവീനർ രശ്മി ശശി ചടങ്ങിന് സ്വാഗതം പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com