ക്യാമ്പസിനെ കൈയ്യിലൊതുക്കി ‘ക്യാമ്പസ് കോമ്പസ്’; നാവിഗേഷൻ വെബ് ആപ്പ് വികസിപ്പിച്ച് ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾ

ഇരിങ്ങാലക്കുട : കോളേജിലെത്തിയ ആദ്യ വർഷത്തിൽ ക്യാമ്പസിലെ വിവിധ സ്ഥലങ്ങൾ കണ്ടെത്തുന്നതിലും വിവിധ വകുപ്പുകളിലെ അധ്യാപകരുടെ മുറികൾ ലൊക്കേറ്റ് ചെയ്യുന്നതിലും നേരിട്ട ബുദ്ധിമുട്ടുകൾ പിന്നീട് നാവിഗേഷൻ വെബ് ആപ്പ് വികസിപ്പിക്കാനായുള്ള ആശയത്തിലേക്കെത്തിച്ച് ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിങ് (ഓട്ടോണമസ്), ഇരിങ്ങാലക്കുടയിലെ രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഡാറ്റാ സയൻസ് വിദ്യാർത്ഥികൾ.

ക്യാമ്പസിനുള്ളിലെ വിവിധ ഇടങ്ങൾ എളുപ്പത്തിൽ കണ്ടെത്തുന്നതിനും അധ്യാപകരെ വേഗത്തിൽ ലൊക്കേറ്റ് ചെയ്യുന്നതിനുമായി വിദ്യാർത്ഥികളായ അകാൻഷ റോസ് ജോസ്, ആർച്ച എസ് കുമാർ, ആദിത്യ സി ഷാജി, ഗൗരി രാജേഷ് മേനോൻ എന്നിവർ വികസിപ്പിച്ച വെബ് ആപ്പ് ശ്രദ്ധേയമാകുന്നു.


ഈ പ്രശ്നത്തിന് സാങ്കേതിക പരിഹാരം കണ്ടെത്തണമെന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികൾ ആരംഭിച്ച പദ്ധതിക്ക് ഇൻസ്റ്റിറ്റ്യൂഷൻസ് ഇന്നൊവേഷൻ ആൻഡ് എൻട്രപ്രണർഷിപ്പ് ഡെവലപ്മെന്റ് സെന്റർ (IEDC), ക്രൈസ്റ്റ് CCE-യുടെ നേതൃത്വത്തിലും മെന്ററിങ്ങിലും വെബ് ആപ്പിന്റെ രൂപം നൽകി.

ക്യാമ്പസിലെ പുറത്തുള്ള (outdoor) സ്ഥലങ്ങളിലേക്കുള്ള വഴികൾ കാണിക്കുന്നതിനൊപ്പം യാത്ര ചെയ്യുന്ന പാത ട്രാക്ക് ചെയ്യാനും ആപ്പിലൂടെ സാധിക്കും. കെട്ടിടങ്ങൾക്കുള്ളിൽ എത്തുമ്പോൾ ഓരോ നിലയുടെയും floor-wise layout ലഭ്യമാകും. ലിഫ്റ്റിലൂടെയും കോണിപ്പടികളിലൂടെയും പോകുന്നതിനുള്ള വഴികൾ പ്രത്യേകം തിരിച്ചറിയാൻ കഴിയുന്ന രീതിയിലാണ് സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

വകുപ്പുകൾ, ക്ലാസ് മുറികൾ, ലാബുകൾ, ലൈബ്രറി, കഫേകൾ തുടങ്ങി ക്യാമ്പസിലെ വിവിധ സൗകര്യങ്ങളും മുറികളും വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ട്. അധ്യാപകരുടെ പേരുകൾ തിരയുമ്പോൾ അവരുടെ ഫോട്ടോയും ബന്ധപ്പെട്ട വകുപ്പും ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭിക്കുകയും, അവിടേക്ക് എത്തുന്നതിനുള്ള വഴി ആപ്പ് നിർദേശിക്കുകയും ചെയ്യും.

ഭാവിയിൽ അധ്യാപകരുടെ ടൈംടേബിളുമായി സംവിധാനം സംയോജിപ്പിച്ച്, ഒരു അധ്യാപകൻ നിശ്ചിത സമയത്ത് ക്യാബിനിൽ ലഭ്യമാണോ എന്ന് വിദ്യാർത്ഥികൾക്ക് ആപ്പിലൂടെ പരിശോധിക്കാനാകുന്ന സംവിധാനം കൂടി ഉൾപ്പെടുത്താനാണ് വിദ്യാർത്ഥികളുടെ പദ്ധതി.

വിദ്യാർത്ഥികളുടെ ആശയത്തിന് സ്ഥാപനതലത്തിൽ മികച്ച പിന്തുണയാണ് ലഭിച്ചത്. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കരയും പ്രിൻസിപ്പൽ ഡോ. ടി. സോളമനും പദ്ധതിയെ അഭിനന്ദിച്ചു.

IEDC CCE Nodal Officer, Mechanical Engineering വിഭാഗം Assistant Professor അശ്വതി പി. സജീവ് ആണ് പദ്ധതിക്ക് മെന്ററിംഗ് നൽകിയത്. വിദ്യാർത്ഥികളുടെ സാങ്കേതിക ആശയത്തെ പ്രായോഗികവും വിപുലീകരിക്കാവുന്നതുമായ ഒരു സംവിധാനമാക്കി മാറ്റുന്നതിൽ IEDCയുടെ മെന്ററിങ് നിർണായകമായി.

ഒരു കോളേജിന്റെ മാത്രം ആവശ്യത്തിനായി പരിമിതപ്പെടുത്താതെ സ്കൂളുകൾ, കോളേജുകൾ, ആശുപത്രികൾ, സ്ഥാപനങ്ങൾ തുടങ്ങിയ ഏത് വലിയ ക്യാമ്പസ് പരിസരത്തേക്കും അനുയോജ്യമായ രീതിയിൽ വികസിപ്പിക്കാവുന്ന scalable solution എന്ന നിലയിലാണ് ഈ പദ്ധതിയെ വിദ്യാർത്ഥികൾ വിഭാവനം ചെയ്തിരിക്കുന്നത്. മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആവശ്യാനുസരണം സംവിധാനം രൂപകൽപ്പന ചെയ്ത് നൽകാൻ വിദ്യാർത്ഥികൾ തയ്യാറാണ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page