ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജനറൽ ആശുപത്രി മാതൃശിശു ആരോഗ്യ വിഭാഗം കെട്ടിടത്തിന്റെ രണ്ടാംഘട്ട നിർമ്മാണ ഉദ്ഘാടനം നവംബർ 15 ബുധനാഴ്ച ആരോഗ്യ വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കുന്ന പരിപാടിയിൽ ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷത വഹിക്കും. നാഷണൽ ഹെൽത്ത് മിഷൻ പദ്ധതി പ്രകാരം 4.75 കോടി രൂപയാണ് നിർമ്മാണത്തിനായി അനുവദിച്ചിട്ടുള്ളത്
തൃശൂർ എം പി ടി എൻ പ്രതാപൻ, തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
നവജാത ശിശുക്കൾക്കായുള്ള ഐ.സി.യു, വാർഡുകൾ, പേവാർഡ് മുറികൾ, ദേശീയ ഗുണനിലവാരത്തിൽ ലക്ഷ്യാ മാനദണ്ഡം അനുസരിച്ച് ലേബർ റൂം ശാക്തീകരണം തുടങ്ങിയ പുതിയ സൗകര്യങ്ങളും, ആദ്യഘട്ടത്തിൽ പണിത കെട്ടിടത്തിന്റെ സൗകര്യങ്ങളുടെ പൂർത്തീകരണവും ആണ് രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com