ഇരിങ്ങാലക്കുട : കേന്ദ്ര സർക്കാരിൻ്റെ മിഷൻ മോഡ് പ്രൊജക്റ്റ് ഫോർ ഇൻ്റർലിങ്കിങ് ഓഫ് എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചസ് എന്ന പദ്ധതിയുടെ ഭാഗമായി തൃശ്ശൂർ ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് & എംപ്ലോയബിലിറ്റി സെൻ്ററിൻ്റേയും ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്‌സ് കോളേജിൻ്റെയും (ഓട്ടോണമസ്) സംയുക്താഭിമുഖ്യത്തിൽ നടത്തിയ മെഗാ തൊഴിൽ മേള “പ്രയുക്തി 2024” തൃശൂർ ജില്ലാ പഞ്ചായത്ത് വി. എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ മേരി ക്കുട്ടി ജോയ് അധ്യക്ഷയായ ചടങ്ങിൽ തൃശൂർ ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസർ സമീറ എൻ വി സ്വാഗതം പറഞ്ഞു.
അമ്പതു പ്രമുഖ സ്ഥാപനങ്ങളിൽ നിന്നുള്ള രണ്ടായിരത്തിലധികം ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഇൻ്റർവ്യൂ നടന്നു. ഐടി, ബാങ്കിംഗ്, ഫൈനാൻസിങ്ങ് , ഓട്ടോ മൊബൈൽ, ഹെൽത്ത്, വിദ്യാഭ്യാസം, ഇൻഷൂറൻസ്, മാർക്കറ്റിംഗ് എന്നീ മേഖലകളിലാണ് ഒഴിവുകൾ ഉണ്ടായിരുന്നത്. രാവിലെ 9 മണി മുതൽ കോളജിൽ സ്പോട്ട് രജിസ്ട്രേഷനിലൂടെ 1051 പേരാണ് മേളയിൽ പങ്കെടുത്തത്. 464 പേർ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുകയും 128 പേർ ജോലിയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
പരിപാടിയിൽ നഗരസഭാ വികസന കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ ഫെനി എബിൻ വെള്ളാനിക്കാരൻ കോളജ് പ്രിൻസിപ്പൽ ഡോ. സി. ബ്ലെസി , എംപ്ലോയ്മെൻ്റ് ഓഫീസർമാരായ റെക്സ് തോമാസ് ഇ , സീനത്ത് വി.എ , ഷാജു ലോനപ്പൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com