എടക്കുളം എസ്.എന്‍.ജി.എസ്.എസ് യു.പി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച പാചകപ്പുരയും ഭക്ഷണശാലയും ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : എടക്കുളം എസ്എന്‍ജിഎസ്എസ് യുപി സ്‌കൂളില്‍ നിര്‍മ്മിച്ച പാചകപ്പുരയുടെയും ഭക്ഷണശാലയുടെയും ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വഹിച്ചു. എംഎല്‍എ പ്രത്യേക വികസന ഫണ്ടില്‍നിന്നും 18 ലക്ഷം രൂപ ചെലവഴിച്ചാണ് പാചകപ്പുരയും ഭക്ഷണശാലയും നിര്‍മ്മിച്ചത്.

ഗുണമേന്മയുള്ള വിദ്യാഭ്യാസവും അടിസ്ഥാന സൗകര്യവും എല്ലാവര്‍ക്കും നല്‍കുക എന്നതാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും മികച്ച വിദ്യാഭ്യാസ സാഹചര്യങ്ങള്‍ ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ലതാ ചന്ദ്രന്‍ മുഖ്യാതിഥിയായി സംസാരിച്ചു. പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ എസ് തമ്പി, സ്‌കൂള്‍ ഹെഡ് മിസ്ട്രസ് ദീപ ആന്റണി, സ്‌കൂള്‍ പിടിഎ പ്രസിഡന്‍റ് സുമേഷ് വി എസ്, വാര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page