ഇരിങ്ങാലക്കുട : തമിഴ് നാട്ടിലെ മധുര കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന നാടകസംഘമായ പുരട്ചിപ്പടൈ പ്രൊഡക് ഷൻസ് അവതരിപ്പിക്കുന്ന ‘ഊർ കൂടി തേർ വിഴാ’ (ഊരെല്ലാമൊന്നിച്ച് തേരുരുട്ടുമ്പോൾ) എന്ന തമിഴ് നാടകം, സെപ്തംബർ 28 ശനിയാഴ്ച മണ്ണാത്തിക്കുളം റോഡിലെ വാൾഡൻ പോണ്ട് ഹൗസിൽ അവതരിപ്പിക്കുന്നു. ഇന്നർസ്പേസ് ലിറ്റിൽ തിയേറ്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന നാടകാവതരണത്തിന് പ്രവേശനം സൗജന്യമാണ്.
പ്രസിദ്ധ തമിഴ് എഴുത്തുകാരനും, ചരിത്രകാരനുമായിരുന്ന തോ. പരമശിവന്റെ രചനകളുടെ വഴിയിലൂടെ, മധുരയിലെ പ്രശസ്തമായ ചിത്തിരൈ തിരുവിഴൈ എന്ന ആഘോഷത്തിന്റെ പശ്ചാത്തലത്തിൽ സമൂഹജീവിതത്തിൽ ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കുമുള്ള പ്രാധാന്യമെന്തെന്ന് പരിശോധിക്കുന്ന ഈ മൂന്നാൾ നാടകത്തിന്റെ സംവിധായകൻ നന്ദകുമാർ ആണ്. നന്ദകുമാറിനു പുറമെ സഹാനാ സുന്ദർ, ആൻ്റണി ഫെലിക്സ് എന്നീ രണ്ട് അഭിനേതാക്കൾ കൂടി ഈ നാടകത്തിൽ അരങ്ങിലെത്തുന്നു.
പ്രശസ്ത തമിഴ് സാഹിത്യകാരനായ തോ. പരമശിവന്റെ രചനകളിൽ നിന്നു പ്രചോദനമുൾക്കൊണ്ടും, മധുരയ്ക്കു സമീപമുള്ള ഗ്രാമങ്ങളിൽ ഫീൽഡ് ഗവേഷണം ചെയ്തുമാണ് ഈ നാടകം നിർമ്മിച്ചിരിക്കുന്നത്.
ശനിയാഴ്ച വൈകിട്ട് 6.30ന് നാടകം ആരംഭിക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com