ഇരിങ്ങാലക്കുട കൂടിയാട്ട ആസ്വാദകസംഘത്തിന്റെ ആഭിമുഖ്യത്തിൽ കൂടൽമാണിക്യം ക്ഷേത്രം കൂത്തമ്പലത്തിൽ സുഭദ്രാധനഞ്ജയം കൂടിയാട്ടം ആരംഭിച്ചു

ഇരിങ്ങാലക്കുട : ശ്രീ.കൂടൽമാണിക്യം ദേവസ്വത്തിന്റെ സഹായസഹകരണത്തോടെ ഇരിങ്ങാലക്കുട കൂടിയാട്ട ആസ്വാദകസംഘത്തിന്റെ ആഭിമുഖ്യത്തിൽ ക്ഷേത്രം കൂത്തമ്പലത്തിൽ വച്ച് കുലശേഖരവർമ്മൻ രചിച്ച പാരമ്പര്യ ആട്ടപ്രകാരത്തോടുകൂടിയ സുഭദ്രാധനഞ്ജയം കൂടിയാട്ടം തുടങ്ങി.

തിങ്കളാഴ്ച ധനഞ്ജയന്റെ പുറപ്പാട് എന്ന് ഭാഗത്തിൽ തീർത്ഥയാത്ര ചെയ്ത് ഭാരതവർഷം മുഴുവൻ സഞ്ചരിച്ച അർജ്ജുനൻ ദ്വാരകയിൽ ചെന്ന് ശ്രീകൃഷ്ണനെ കണ്ട് സുഭദ്രയെ വിവാഹം ചെയ്യാനുള്ള അനുവാദം വാങ്ങുന്നതാണ് കഥാ സന്ദർഭം.

അമ്മന്നൂർ മാധവ് ചാക്യാർ അർജ്ജുനനായി രംഗത്ത് വന്നു. പി.കെ ഹരീഷ് നമ്പ്യാർ, നേപത്ഥ്യ ജിനേഷ് നമ്പ്യാർ മിഴാവിലും, ഇന്ദിര നങ്ങ്യാർ, ദേവി നങ്ങ്യാർ താളം.

കലാമണ്ഡലം സതീശൻ ചുട്ടി, അജയൻ മാരാർ ഇടയ്ക്ക വായിച്ചു. നാളെ അർജ്ജുനന്റെ നിർവഹണം അരങ്ങേറും. പൂർവ്വകഥാവിവരണമായ നിർവഹണത്തിൽ അർജുനന്റെ തീർത്ഥയാത്ര വിവരണങ്ങളും, ദ്വാരകയിലേയ്ക്ക് പോകുവാനുള്ള തീരുമാനങ്ങളൂം അഭിനയിയ്ക്കുന്ന സന്ദർഭങ്ങൾ അവതരിപ്പിയ്ക്കും

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page