വ്യാപാരി വ്യവസായി സമിതി ഇരിങ്ങാലക്കുട യൂണിറ്റിൻ്റെ പുതിയ ഭാരവാഹികൾ

ഇരിങ്ങാലക്കുട : കേരളത്തിലെ വ്യാപാരികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, അവരുടെ പ്രവർത്തന മേഖലയിൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പ്രവർത്തിക്കുന്ന വ്യാപാരി വ്യവസായി സമിതിയുടെ ഇരിങ്ങാലക്കുട യൂണിറ്റിൻ്റെ പുതിയ ഭാരവാഹികളായി പ്രസിഡണ്ട് – സനീഷ്.പി.എം, വൈസ് പ്രസിഡണ്ട് – കെ. എച്ച്. ഷെറിൻ അഹമ്മദ്, സെക്രട്ടറി – നജീബ് വടേക്കാരൻ, ജോ.സെക്ര – ജോസഫ് അക്കരക്കാരൻ, ട്രഷറർ – ശശി വെട്ടത്ത് എന്നിവരെ തിരഞ്ഞെടുത്തു.

പ്രിയ ഹാളിൽ നടന്ന യൂണിറ്റ് കൺവെൻഷൻ ജില്ലാ എക്സി. അംഗം കെ. എം.സജീവൻ ഉദ്ഘാടനം ചെയ്തു. വിൽസൻ, എൻ . കെ.നകുലൻ, ചാർളി തേറാട്ടിൽ, ശശി വെട്ടത്ത്, നജീബ് വാടേക്കാരൻ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page