കാറളം : സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ സമഗ്ര വികസനമാണ് സർക്കാരിന്റെ കാഴ്ചപ്പാടെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. കാറളം ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സ് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
എല്ലാവർക്കും ഭൂമി, വീട്, വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, എന്നിങ്ങനെ എല്ലാ മേഖലയിലും വികസനം യാഥാർത്ഥ്യമാക്കുകയാണ്. അതി സാധാരണക്കാരായ ജനങ്ങൾക്ക് അത്താണിയായിമാറിയിരിക്കുകയാണ് സർക്കാർ.
നാടിന്റെ വികസന ചരിത്രത്തിൽ ഇന്നോളം ഇല്ലാത്ത വിധത്തിൽ കുതിച്ചുചാട്ടം സാധ്യമായ അഞ്ചു വർഷങ്ങളാണ് കടന്നുപോയത്. സംസ്ഥാന ഗവൺമെന്റും തദ്ദേശസ്ഥാപനങ്ങളും ഒരുമിച്ച് നാടിന്റെ വികസനത്തിനായി പ്രവർത്തിച്ചിട്ടുണ്ട്. എല്ലാ മേഖലയിലും അടിസ്ഥാന സൗകര്യങ്ങളോടുകൂടി ആധുനിക ലോകത്തേക്ക് കുതിക്കുന്ന കേരളത്തെയാണ് സർക്കാർ വാർത്തെടുക്കുന്നത്. സമൂഹത്തിൽ അരികുവൽകരിക്കപ്പെട്ട മനുഷ്യരെ എല്ലാവരെയും മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ സാധിക്കണമെന്നും മന്ത്രി പറഞ്ഞു. മണ്ഡലത്തിലെ വികസന നേട്ടങ്ങളെക്കുറിച്ചും മന്ത്രി ആർ.ബിന്ദു വിവരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


