ഇരിങ്ങാലക്കുട : കാറളം യുവധാര കലാകായികസമിതിയുടെ ആഭിമുഖ്യത്തിൽ ജനുവരി 19 മുതൽ 26 വരെ വൈകീട്ട് 7 മണിക്ക് കാറളം പൊതുമൈതാനിയിൽ വെച്ച് പി.ആർ. ടുട്ടു, പി.എസ്. അനീഷ് സ്‌മാരക വിന്നേഴ്‌സ് റോളിംഗ് ട്രോഫിക്കും വി.എം ജമാലു സ്‌മാരക റണ്ണേഴ്‌സ് റോളിംഗ് ട്രോഫിക്കും വേണ്ടി 15-ാമത് അഖിലകേരള ഫ്ളഡ് ലിറ്റ് ഫുട്ബോൾ ടൂർണമെന്റ്റ് മേള സംഘടിപ്പിക്കുന്നു.
ജനുവരി 19 ഞായറാഴ്ച വൈകീട്ട് 7 മണിക്ക് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം നിർവഹിക്കും. സമാപനസമ്മേളനം ജനുവരി 26 ന് ചേലക്കര എം.എൽ.എ യു.ആർ. പ്രദീപ് നിർവ്വഹിക്കുമെന്നു സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കേരളത്തിലെ പ്രമുഖ ടീമുകൾ ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്. യുവധാര കലാ – കായികസമിതി പ്രസിഡന്റ് ഷിബു വി.ആർ, സെക്രട്ടറി വിനീത് (കലു) വാക്കയിൽ, ട്രഷറർ അരുൺ അശോകൻ, റഷാധികാരി സജിത്ത് എം വി, പ്രോഗ്രാം കോർഡിനേറ്റേഴ്‌സ് ബവിൻ ടി.ബി, ദീപേഷ് പി.കെ, വൈശാഖ് വത്സൻ എന്നിവർ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

