ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്ക് എൻ.എസ്.എസ് യൂണിയൻെറ കീഴിലുള്ള ഹ്യൂമൻ റിസോഴ്‌സസ് സെൻ്ററിൻെറ ആഭിമുഖ്യത്തിൽ വിവാഹപൂർവ കൗൺസിലിംഗ് യൂണിയൻ ചെയർമാൻ അഡ്വ. ഡി. ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്തു. വനിതാ യൂണിയൻ പ്രസിഡന്റ് ജയശ്രീ അജയ് അദ്ധ്യക്ഷയായിരുന്നു. യൂണിയൻ സെക്രട്ടറി എസ്.കൃഷ്ണകുമാർ സ്വാഗതം ആശംസിച്ചു.
മുതിർന്ന ദൃശ്യ മാദ്ധ്യമ പ്രവർത്തകൻ ആർ. ബാലകൃഷ്ണൻ, സനാതനധർമ പ്രഭാഷകൻ ഒ.എസ്. സതീഷ്, മന: ശാസ്ത്രജ്ഞൻ ഡോ. ബി. ജയപ്രകാശ് എന്നിവർ സെഷനുകൾ നയിച്ചു.
യൂണിയൻ കമ്മിറ്റി അംഗങ്ങളായ പി.ആർ. അജിത്കുമാർ, എൻ. ഗോവിന്ദൻകുട്ടി, സുനിൽ കെ. മേനോൻ, സി. വിജയൻ, രവി കണ്ണൂർ, രാജഗോപാൽ കുറുമാത്ത്, നന്ദൻ പറമ്പത്ത്, പ്രതിനിധി സഭാംഗങ്ങളായ സി.ബി. രാജൻ, എസ്. ഹരീഷ്കുമാർ, കെ.ബി.ശ്രീധരൻ, തുടങ്ങിയവർ പങ്കെടുത്തു. വിവാഹപൂർവ കൗൺസിലിംഗ് ഞായറാഴ്ച സമാപിക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive