‘സഹയാത്രികർ’ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : കെ. വേണുഗോപാൽ എഴുതി പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ച നോവൽ ‘സഹയാത്രികർ’ പ്രശസ്ത പിന്നണി ഗായിക ദുർഗ്ഗ വിശ്വനാഥ് പുസ്തകത്തിൻ്റെ ആദ്യ പ്രതി യുവനടൻ ഇന്നസെന്റിന് നൽകികൊണ്ട് പ്രകാശനം ചെയ്തു.

സർഗ്ഗ ഇരിങ്ങാലക്കുട ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ അയ്യങ്കാവ് ക്ഷേത്രത്തിനടുത്തുള്ള എൻഎസ്എസ് ഹാളിൽ സംഘടിപ്പിച്ച പുസ്തക പ്രകാശന ചടങ്ങിൽ മുൻ എം പി സാവിത്രി ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി കെ ഗോപി മുഖ്യാതിഥിയായിരുന്നു.

ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എക്സിക്യൂട്ടീവ് അംഗവും റിട്ടയേർഡ് കെഎസ്ഇബി ഉദ്യോഗസ്ഥനും ആണ് കെ. വേണുഗോപാൽ.

പ്രൊഫ. ലക്ഷ്മണൻ നായർ, സാഹിത്യകാരന്മാരായ രാധാകൃഷ്ണൻ വെട്ടത്, അരുൺ ഗാന്ധിഗ്രാം, ഗ്രന്ഥകർത്താവ് കെ. വേണുഗോപാൽ എന്നിവർ സംസാരിച്ചു. സർഗ്ഗയുടെ പ്രസിഡണ്ട് സ്മൃതി വേണുഗോപാൽ സ്വാഗതവും സർഗ്ഗയുടെ കോർഡിനേറർ തോംസൺ ചിരിയങ്കണ്ടത്ത് നന്ദിയും പറഞ്ഞു.

പി.കെ.ഭരതൻ മാസ്റ്ററാണ് പുസ്തകത്തിന് അവതാരിക എഴുതിയത് . പ്രണയം, ലഹരി. രോഗം, പരിചരണം. ത്യാഗം, വഞ്ചന, സൗഹൃദം എന്നിങ്ങനെജീവിതത്തിന്റെ വ്യത്യസ്‌ത ധാരകളിലൂടെയാണ് ഈ നോവൽ ഒഴുകുന്നത്. മൂല്യങ്ങളും മൂല്യച്യുതികളും പരസ്‌പരം പൊരുതുന്നിടത്ത് അവശേ ഷിക്കുന്ന മാനുഷികതകൾക്കുവേണ്ടിയുള്ള കാത്തിരി പ്പാണ് ഈ നോവൽ എന്ന് അവതാരികയിൽ പറയുന്നു.

കെ. വേണുഗോപാൽ : 1957-ൽ കോഴിക്കോട് ജില്ലയിലെ ഫറോക്കിൽ ഏ. ബാലകൃഷ്ണമേനോൻ്റെയും കീഴേപ്പാട്ടു മാലതിയമ്മയുടേയും മകനായി ജനിച്ചു. ഫാറൂഖ് കോളേജിൽ നിന്നും ബിരുദം നേടി. 2012-ൽ കെ.എസ്.ഇ.ബി.യിൽ നിന്നും സൂപ്രണ്ടായി വിരമിച്ചു. ഇരിങ്ങാലക്കുടയിലാണു ഇപ്പോൾ സ്ഥിരതാമസം.

വർഷങ്ങൾക്കു മുൻപ് നാനാ സിനിമാ വാരിക നടത്തിയ തിരക്കഥാ മത്സരത്തിലും, മൂന്നു വർഷം മുൻപ് ബജറ്റ് ഫിലിംസ് നടത്തിയ ഷോർട്ട് ഫിലിം തിരക്കഥാ മത്സരത്തിലും സമ്മാനങ്ങൾ നേടിയിട്ടുണ്ട്. പ്രസിദ്ധീകരിച്ച ആദ്യ നോവലാണ് സഹയാത്രികർ

ഭാര്യ: ഉഷാ വേണുഗോപാൽ മക്കൾ : വിനീത് വേണുഗോപാൽ, സ്‌മൃതി വേണുഗോപാൽ.വിലാസം : സോപാനം ചെട്ടിപ്പറമ്പ് ഇരിങ്ങാലക്കുട തൃശൂർ ജില്ല

പുസ്തകം ലഭിക്കാൻ  9895052266

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page