ആളൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ ബജറ്റ് വൈസ് പ്രസിഡണ്ട് രതി സുരേഷ് അവതരിപ്പിച്ചു – 36,93,79,964/- രൂപയുടെ പ്രതിക്ഷിത വരവും 349173866 രൂപയുടെ പ്രതീക്ഷിത ചെലവും 2,02,06,098/- രൂപ നീക്കി ബാക്കിയും

കല്ലേറ്റുംകര : ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ആര്‍.ജോജോയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡണ്ട് ശ്രീമതി.രതി സുരേഷ് ബജറ്റ് അവതരിപ്പിച്ചു. പ്രാരംഭ ബാക്കി 2,35,32,974/- രൂപയും വരവുകള്‍ 34,58,46,990/- രൂപയും അടക്കം 36,93,79,964/- രൂപയുടെ പ്രതിക്ഷിത വരവും 349173866 രൂപയുടെ പ്രതീക്ഷിത ചെലവും 2,02,06,098/- രൂപ നീക്കി ബാക്കിയുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്.



സമ്പൂര്‍ണ്ണ ശുചിത്വ ഗ്രാമപദവി നേടുന്നതിനായി ആധുനിക അറവുശാല നിര്‍മ്മാണത്തിനായി 1,15,00,000/- രൂപയും ആധുനിക പൊതു ശ്മശാന നിര്‍മ്മാണത്തിനായി 40,50,000/- രൂപയും വകയിരുത്തിയിട്ടുണ്ട്. വയോജന ക്ഷേമത്തിനായി 1,10,53,000/- രൂപയും ദാരിദ്ര ലഘൂകരണത്തിനായി 3,18,50,828/- രൂപയും കുടിവെള്ള അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായി 85 ലക്ഷം രൂപയും വകയിരുത്തി. മൊത്തം ഉല്പാദന മേഖലയില്‍ 9 കോടി 61 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page