ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളേജ് കോമേഴ്‌സ് വിഭാഗം, അസോസിയേഷൻ ഉദ്ഘാടനം കല്ലിങ്കൽ പ്ലാന്റേഷൻസ് ഉടമയും,സ്‌പൈസ് അവാർഡ് 2024 ജേതാവുമായ ശ്രീമതി സ്വപ്ന കല്ലിങ്കൽ നിർവഹിച്ചു. ആക്റ്റ് 2k24 എന്ന പേരിൽ നടത്തിയ പരിപാടിയിൽ പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസ്സി അധ്യക്ഷയായിരുന്നു.
കാർഷിക മേഖലയിലെ സാധ്യതകളും യുവജനങ്ങളുടെ പങ്കാളിത്തവും എന്ന വിഷയത്തെക്കുറിച്ച് ഉദ്ഘാടക സംസാരിക്കുകയും വിദ്യാർഥിനികളുമായി സംവദിക്കുകയും ചെയ്തു. ചടങ്ങിൽ കോമേഴ്‌സ് ഡിപ്പാർട്മെന്റ് അധ്യാപിക അമൃത തോമസ് സ്വാഗതവും, IQAC കോർഡിനേറ്റർ ഡോ. ബിനു ടി.വി ആശംസകൾ അർപ്പിക്കുകയും ചെയ്തു.
വകുപ്പ് വിഭാഗം മേധാവി രമ്യ എസ് 2023-24 അദ്ധ്യായന വർഷത്തെ ഡിപ്പാർട്മെന്റ് പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരിപ്പിച്ചു. വിദ്യാർഥിനികളുടെ വിവിധ കലാപരിപാടികളോടെ സമാപിച്ച ചടങ്ങിൽ കോമേഴ്‌സ് അസോസിയേഷൻ സെക്രട്ടറി കുമാരി ആൽഫ നന്ദി പ്രകാശനം നടത്തി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com