ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം സായാഹ്ന കൂട്ടായ്മ നടത്തിയ അഷ്ടമിരോഹിണി ഫോട്ടോ കോണ്ടസ്റ്റ് വിജയികൾക്ക് സമ്മാനദാനം കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വക്കേറ്റ് സി കെ ഗോപി ഉദ്ഘാടനം നിർവഹിച്ചു. കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടി മുഖ്യാതിഥിയായിരുന്നു. ആർട്ടിസ്റ്റ് മോഹൻദാസ് സമ്മാനദാനം നിർവഹിച്ചു. ഇത് രണ്ടാം വർഷമാണ് ശ്രീ കൂടൽമാണിക്യം സായാഹ്ന കൂട്ടായ്മ അഷ്ടമിരോഹിണി ഫോട്ടോ കോണ്ടസ്റ്റ് നടത്തുന്നത്.
ഒന്നാം സമ്മാനം: ധീമഹി കെ
രണ്ടാം സമ്മാനം: വിദ്യുത് ജിതിൻ
മൂന്നാം സമ്മാനം: വൈദേഹി വൈശാഖ്
സ്റ്റയിലിഷ് രാധ : ആരുഷി നിതീഷ്‌കുമാർ
സ്റ്റയിലിഷ് കൃഷ്ണൻ : അഥിതി ആർ
പ്രോത്സാഹന സമ്മാനങ്ങൾ
നന്ദിത എസ് നിതീഷ്, ഇതൾ ആതിര, ശിവാനി സുബിത്, വൈദേഹി ആർ നായർ, കൃഷ്ണാതീർത്ഥ, ദേവപ്രിയ, അവ്യ പ്രവീൺ, ഭാവയാമി, ഭരത് എച്ച് വർമ്മ, ദക്ഷ ധാർമിക.
ശ്രീ കൂടൽമാണിക്യം സായാഹ്ന കൂട്ടായ്മ അംഗം അരുൺ കുമാർ കിഴക്കേ നടയിൽ നടന്ന ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഷിജു എസ് നായർ സ്വാഗതവും സുമേഷ് എസ് നായർ നന്ദിയും പറഞ്ഞു. ഓണത്തോട് അനുബന്ധിച്ച് സായാഹ്ന കൂട്ടായ്മ ഒരുക്കിയ പൂക്കളം രൂപകൽപ്പന ചെയ്യാൻ സഹായിച്ച മഹേഷ് ചെന്ത്രാപ്പിന്നിയെ യോഗത്തിൽ അനുമോദിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com