ഇരിങ്ങാലക്കുടയിലൂടെയുള്ള യാത്രകൾ ‘പൊളി’ – എന്ന് തീരും ഈ ദുരിതം

ഇരിങ്ങാലക്കുട : നേരെ പോയാൽ തടസം, എന്നാൽ വളഞ്ഞു പോയാലോ, അവിടെയും തടസം. ഇരിങ്ങാലക്കുടയിലൂടെയുള്ള യാത്രാനുഭവങ്ങൾ പൊളി തന്നെ !!!. ഠാണാവിലുടെ സംസ്ഥാനപാത നിർമ്മാണവും വീതികൂട്ടലും മൂലം സംജാതമായ രൂക്ഷ ഗതാഗത കുരുക്കിൽനിന്നും രക്ഷപെടാൻ നഗരത്തിലെ ഉൾവഴി തിരെഞ്ഞെടുക്കുന്നവർക്കും അവിടെയും അമൃത് കുടിവെള്ള പദ്ധതിക്ക് വേണ്ടി കുഴിതോണ്ടി സുഗമമായ ഗതാഗതം സാധ്യമല്ലാത്ത അവസ്ഥ നിലനിൽക്കുന്നു.



മാസങ്ങളായി തകർന്നുകിടക്കുന്ന റോഡുകൾ പൂർണ്ണമായരീതിയിൽ ഗതാഗതയോഗ്യമാകാൻ അധികൃതർ വേണ്ട നടപടികൾ എടുക്കാത്തതുമൂലമാണ് ഇരിങ്ങാലക്കുടയിലൂടെയുള്ള യാത്രാദുരിതങ്ങൾ തുടരുന്നതിന്റെ കാരണം. പ്രധാന റോഡുകളിലും മറ്റു റോഡുകളിലും ഒരേസമയം അറ്റകുറ്റപണികൾ നടക്കുന്നതും പ്രശ്നങ്ങൾ രൂക്ഷമാക്കുന്നു. സമയബന്ധിതമായി പണികൾ നടക്കാത്തത് ഇനിയും യാത്രാദുരിതം തുടരും എന്ന സൂചനയാണ് നല്കുന്നത്. വ്യാപാരികൾക്കും ജനങ്ങൾക്കും ഒരുപോലെ ദുരിതം വിതക്കുന്ന നാളുകളാണ് ഇപ്പോൾ .

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page