പട്ടേപ്പാടം : ജില്ലാ കൃഷിവകുപ്പിന്റെ കർഷകമിത്ര പുരസ്കാരം നേടിയ അംബുജാക്ഷൻ മുത്തിരിപ്പറമ്പിലിനെ സംസ്കാരസാഹിതി വേളൂക്കര മണ്ഡലം കമ്മിറ്റി ആദരിച്ചു. ഡിസിസി ജനറൽ സെക്രട്ടറിയും, സംസ്കാരസാഹിതി ജില്ലാ കമ്മിറ്റി അംഗവുമായ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു.
വേളൂക്കര മണ്ഡലം പ്രസിഡൻ്റ് ശ്രീകുമാർ ചക്കമ്പത്ത് അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം ചെയർമാൻ അരുൺ ഗാന്ധിഗ്രാം “എൻ്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ,” “ആദൂർ കവിതകൾ” എന്നീ പുസ്തകങ്ങൾ പുരസ്കാര ജേതാവിന് സമ്മാനിച്ചു. നിയോജക മണ്ഡലം സെക്രട്ടറി സദറു പട്ടേപ്പാടം, മണ്ഡലം കൺവീനർ ഷംല ഷാനവാസ്, സെക്രട്ടറി സുനിലത്ത് ഫിറോസ്, ഫെഡറിക്ക്, ഹഫ്സ ജലാൽ, റാഫി മൂശ്ശേരിപ്പറമ്പിൽ, കിക്കിലി ഫ്രെഡറിക് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


