ജെ.സി.ഐ സൈലന്റ് സ്റ്റാർ അവാർഡ് കുരിയപ്പൻ മാസ്റ്റർക്ക് സമ്മാനിച്ചു

ഇരിങ്ങാലക്കുട : ജെ.സി.ഐ. ആഗോള തലത്തിൽ നടത്തുന്ന ജേസി വാരാഘോഷങ്ങളുടെ ഭാഗമായി ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ കായിക കേരളത്തിന് നിസ്തുല സംഭാവനകൾ നൽകിയ വിശിഷ്ട സേവനത്തിനുള്ള സംസ്ഥാന ദേശീയ അധ്യാപക അവാർഡ് നേടിയിട്ടുള്ള നവതിയിലായിരിക്കുന്ന എം.എൽ. കുരിയപ്പൻ മാസ്റ്ററെ സൈലന്റ് സ്റ്റാർ അവാർഡ് നൽകി ആദരിച്ചു.

ആദരണ സമ്മേളനം ക്രൈസ്റ്റ് കോളേജ് മാനേജർ ഫാ.ജോയ് പിണിക്കപറമ്പിൽ ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ. പ്രസിഡന്റ് ഡിബിൻ അമ്പൂക്കൻ അധ്യക്ഷത വഹിച്ച യോഗത്തിൽ നിവേദിത സ്കൂൾ മാനേജ്മെന്റ് കമ്മറ്റി ചെയർമാനും ജീവകാരുണ്യ പ്രവർത്തകനുമായ വിപിൻ പാറേമക്കാട്ടിൽ മുഖ്യാതിഥി ആയിരുന്നു.

ജെ.സി.ഐ. മുൻ പ്രസിഡന്റുമാരായ ലിയോ പോൾ, ടെൽസൺ കോട്ടോളി, അഡ്വ. ഹോബി ജോളി, ഡയസ് ജോസഫ്, ട്രഷറർ സോണി സേവ്യർ, ജോയ് പാറേക്കാട്ൻ, ടോണി റാഫി, എന്നിവർ സംസാരിച്ചു. കുരിയപ്പൻ മാസ്റ്ററുടെ പേരിൽ 1 ലക്ഷം രൂപയുടെ എൻഡോവ്മെന്റ് വി പിൻ പാറേമക്കാട്ടിൽ ക്രൈസ്റ്റ് കോളേജിന് നൽകുമെന്ന് പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page