സിയോൺ കൂടാരത്തിരുനാൾ ഘോഷയാത്ര മുരിയാടിനെ വണ്ണാഭമാക്കി

മുരിയാട്: സിയോൺ കുടാര തിരുന്നാളിന്റെ ഭാഗമായി ബൈബിളിലെ 12 ഗോത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ദൃശ്യങ്ങളും വിവിധ നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ച 20,000 ൽ പരം വിശ്വാസികൾ മുരിയാട് ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സിയോനിലേക്ക് നടത്തിയ ഘോഷയാത്ര പ്രദേശത്തെയാകെ ഭക്തിസാന്ദ്രവും വർണ്ണാഭവുമാക്കി.

ബ്ര. ഷാന്റോ പോളിന്റെ അനുഗ്രഹ പ്രഭാഷണത്തോടെ ഉച്ചകഴിഞ്ഞ് 2. 30ന് പഞ്ചായത്ത് ഓഫീസ്, വല്ലക്കുന്ന് എന്നിവിടങ്ങളിൽ നിന്നും ആരംഭിച്ച ഭക്തിനിർഭരമായ യാത്രകളിൽ ദൈവവചനങ്ങളുടെയും ഭക്തിഗാനങ്ങളുടെ താളത്തിനനുസരിച്ചുള്ള നൃത്തച്ചുവടുകളുടെയും അകമ്പടിയോടെ ജനസാഗരങ്ങൾ വൈകിട്ട് 6 ന് സിയോനിൽ പ്രവേശിച്ചു.

രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ വിശ്വാസികൾ പങ്കെടുത്ത ഭക്തിസാന്ദ്രമായ ഘോഷയാത്ര പ്രദേശവാസികൾക്കും നാടിനും വിസ്മയ കാഴ്ചയായി. ഈജിപ്തിന്റെ അടിമത്വത്തിൽ ആയിരുന്ന ദൈവമക്കളുടെ 12 ഗോത്രങ്ങളുടെ പുനസ്ഥാപനത്തിന്റെ അടയാളമായാണ് 12 നിറങ്ങളിലുള്ള വസ്ത്രങ്ങളണിഞ്ഞ് വിശ്വാസികൾ പ്രദക്ഷണത്തിൽ അണിനിരക്കുന്നത്.

ഈ മാസം 18 മുതൽ ആരംഭിച്ച തിരുനാൾ വിപുലമായ പരിപാടികളുടെ ജനുവരി 30 വെള്ളിയാഴ്ച വൈകിട്ടോടെ സമാപിക്കും. ദിവ്യബലി, വചന സന്ദേശ പ്രഘോഷനങ്ങൾ,കലാപരിപാടികൾ എന്നിവയാണ് സമാപന ദിവസത്തെ പ്രധാന പരിപാടികൾ

ജില്ലയിലെ സാമൂഹിക – രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ അതിഥികളായി എത്തുന്നതും തിരുന്നാളിൻ്റെ പ്രത്യേകതയാണ്. വാഗ്ദാന ദേശത്തേക്ക് മരുഭൂമിയിലൂടെ നയിക്കപ്പെട്ട ദൈവജനത്തോടൊപ്പം ദൈവം കൂടാരങ്ങളിൽ വസിച്ചിരുന്നു എന്നതിൻറെ അനുസ്മരണവും സംഭവിക്കാനിരിക്കുന്ന ദൈവ – മനുഷ്യ സംഗമത്തിന്റെ മുന്നാസ്വാധനവു മായിട്ടാണ് കൂടാര തിരുന്നാൽ ആഘോഷിക്കപ്പെടുന്നത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page