കാട്ടുപന്നി ബെക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

പോത്താനി : കാട്ടുപന്നി ബെക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്. പടിയൂർ പഞ്ചായത്തിലെ പോത്താനി റോഡിൽ വച്ച് ഇന്നലെ 12 മണിയോടെ ആണ് സംഭവം. റോഡിന് കുറുകെ ചാടിയ പന്നി കൂട്ടത്തിനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് മറിഞ്ഞ് വീണ മലപ്പുറം സ്വദേശി വാരി കുഴിയിൽ മുഹമ്മദ് നിയാസിനാണ് ഗുരുതര പരിക്കേറ്റ് തൃശൂർ എലെറ്റ് ഹോസ്പിറ്റലിൽ ഐ.സി.യു യിലാണ് .

കുടെ ബൈക്കിൽ ഉണ്ടായിരുന്ന അബ്ദുള്ള നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ എടതിരിഞ്ഞി ജുമാ മസ്ജിദിൽ ഉസ്താദ് ആയി ജോലി ചെയ്യുകയായിരുന്നു മുഹമ്മദ് നിയാസ്

ഈ പ്രദേശത്ത് നിരന്തമായി പന്നി ശല്യം ഉണ്ടാകുന്നതായും കഴിഞ്ഞ മാസം ഇവിടെ വച്ച് പന്നികളെ ഷൂട്ട് ചെയ്ത് കൊല്ലുകയും ചെയ്തിരുന്നു. ഇലക്ഷൻ പ്രഖ്യാപിച്ചതിനാൽ അംഗീകൃത ഷൂട്ടറുടെ തോക്ക് സറണ്ടർ ചെയ്തതിനാൽ നടപടികൾ എടുക്കാൻ കഴിയുന്നില്ല എന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.പി കണ്ണൻ അറിയിച്ചു.

പൊതുജനങ്ങുടെ ജീവനും കാർഷിക വിളകളുടെ അപകടരമായ പന്നികളെ ഷൂട്ട് ചെയ്യുന്നതിനായി ഇളവ് നല്കി തോക്ക് നല്കണമെന്ന് ആവശ്യപ്പെട്ട് കളക്ടർക്ക് കത്ത് നല്കിയിട്ടുണ്ട് ഇതിൽ ഇതുവരെ നടപടികൾ ആയിട്ടില്ല, അടിയന്തിര നടപടികൾ ജില്ല ഭരണകൂടം എടുക്കണമെന്നും പ്രസിഡന്റ് അയശ്യപെട്ടു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page