മഴയുടെ ഭാവവും രാഗങ്ങളുടെ സൗന്ദര്യവും ഒത്തുചേരുന്ന “മൺസൂൺ ഓഫ് രാഗാസ് – മൽഹാർ” ശാസ്ത്രീയ സംഗീത സായാഹ്നം ജൂൺ 13-ന് തൃപ്പൂണിത്തുറ വടക്കേക്കോട്ടയിൽ

ഇരിങ്ങാലക്കുട : വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്റെ ആഭിമുഖ്യത്തിൽ “മൺസൂൺ ഓഫ് രാഗാസ് – മൽഹാർ” എന്ന ശാസ്ത്രീയ സംഗീത സായാഹ്നം ജൂൺ 13-ന് വൈകുന്നേരം 5 മണിക്ക് തൃപ്പൂണിത്തുറ വടക്കേക്കോട്ടയിലെ വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്റെ നാലുകെട്ടിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്നു.



ഹിന്ദുസ്ഥാനി സംഗീതത്തിലെ പ്രശസ്ത ഗായകനും ആഗ്രാ ഘരാനയുടെ പ്രമുഖ പ്രതിനിധിയുമായ ഉസ്താദ് വസീം അഹമ്മദ് ഖാൻ മുഖ്യ അവതാരകനായിരിക്കും. മഴക്കാലവുമായി ആഴത്തിൽ ബന്ധപ്പെട്ട മൽഹാർ രാഗ കുടുംബത്തിലെ വിവിധ രാഗങ്ങൾ ഉൾപ്പെടുത്തി സംഗീതാസ്വാദകർക്ക് അപൂർവമായ ഒരു സംഗീതാനുഭവമാണ് പരിപാടിയിലൂടെ ഒരുക്കുന്നത്.



മഴയുടെ ഭാവവും രാഗങ്ങളുടെ സൗന്ദര്യവും ഒത്തുചേരുന്ന സംഗീതവിരുന്നിൽ
പ്രശസ്ത തബല വിദ്വാൻ പണ്ഡിറ്റ് സഞ്ജോയ് അധികാരി തബലയിൽ അനുഗമിക്കും. ഹാർമോണിയത്തിൽ നിരഞ്ജൻ ഹെഗ്ഡെ. കൂടുതൽ വിവരങ്ങൾക് ബന്ധപ്പെടാൻ: 9995834829.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page